HOME
DETAILS

കൊടകര കുഴല്‍പ്പണ കേസ്; ബി.ജെ.പി നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം

  
backup
June 01 2021 | 06:06 AM

kodakara-blackmoney-case-police-not-accept-bjp-leaders-statement-2021

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം. പരാതിക്കാരനായ ധര്‍മ്മരാജന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ധര്‍മ്മരാജനെ ഫോണില്‍ ബന്ധപ്പെട്ടത് സംഘടനാ കാര്യങ്ങള്‍ സംസാരിക്കാനാണെന്നായിരുന്നു സംഘടന ജനറല്‍ സെക്രട്ടറി എം.ഗണേഷിന്റെ മൊഴി.

ധര്‍മരാജനുമായുള്ള ബന്ധത്തെക്കുറിച്ചും പണം കവര്‍ച്ച ചെയ്ത ശേഷമുള്ള ഫോണ്‍കോളുകളെക്കുറിച്ചുമായിരുന്നു പ്രധാനമായും ഗണേഷിനോട് ചോദ്യം ചെയ്യലിനിടെ ആരാഞ്ഞത്. ധര്‍മരാജനെ അറിയാമെന്നും പണത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഗണേഷിന്റെ മൊഴി.

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്റെ ചുമതല ധര്‍മ്മരാജനെ ഏല്‍പ്പിച്ചിരുന്നു. ഇതേ കുറിച്ച് സംസാരിക്കാനാണ് വിളിച്ചതെന്നും ഗണേഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതോടെ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

കവര്‍ച്ചയുണ്ടായ ദിവസവും തുടര്‍ദിവസങ്ങളിലും ധര്‍മ്മരാജെന ഫോണില്‍ ബന്ധപ്പെട്ടവരുടെയും പട്ടിക പൊലിസ് തയ്യാറാക്കി വരികയാണ്. ബി.ജെ.പിയിലെ ഏറ്റവും പ്രമുഖനായ നേതാവും ധര്‍മരാജനും 3,4 ദിവസങ്ങളില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  25 days ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  25 days ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago