കെ.എഫ്.എ മ്യൂസിയത്തിലേക്ക്; കാണാനിരിക്കുന്നത് ഇനി കമ്പനിയുടെ കളികൾ
കോട്ടയം: മീരാൻ സ്പോർട്സ് ആൻഡ് സ്കോർലൈൻ കൺസോർഷ്യത്തിന് കേരള ഫുട്ബോളിനെ അടിയറവ് വെയ്ക്കാൻ കേരള ഫുട്ബോൾ അസോസിയേഷൻ (കെ.എഫ്.എ) തയ്യാറെടുപ്പിലാണ്. വാണിജ്യ പങ്കാളിയുമായി ഒപ്പിടാൻ തയ്യാറാക്കിയ കരാർ ഉടമ്പടിയിലൂടെ ഒളിപ്പിച്ചു കടത്തുന്നത് കേരള ഫുട്ബോളിൻ്റെ സമ്പൂർണ കമ്പനി വത്കരണമാണ്. കരട് കരാർ സുപ്രഭാതം പുറത്തു കൊണ്ടുവന്നതോടെ ഫുട്ബോൾ മേഖലയിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ കരാറിൻ്റെ പകർപ്പ് ഡി.എഫ്.എകളിൽ ചർച്ച ചെയ്യാനായി നൽകിയിരിക്കുകയാണ്. സംസ്ഥാനത്ത് ഫുട്ബോൾ സമ്പൂർണമായും കച്ചവടവത്കരിക്കുന്നതോടെ അതിൻ്റെ ഇരകളായി മാറാൻ പോകുന്നത് താരങ്ങളും പരിശീലകരും റഫറിമാരും താഴെത്തട്ടിലെ ക്ലബുകളും അക്കാദമികളുമാണ്.
കരാറിലെ പ്രധാന വ്യവസ്ഥകളും പ്രശ്നങ്ങളും
1. കെ.എഫ്.എ / ഡി.എഫ്.എ ഓപ്പറേഷൻ, ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് ഫ്രീഡം കമ്പനി ഏറ്റെടുക്കുന്നു
വകുപ്പ് 3.3 - കെ.എഫ്.എ / ഡി.എഫ്.എയ്ക്ക് ഏതെങ്കിലും എൻ.ജി.ഒയിൽ നിന്നുള്ള ഫുട്ബോൾ അല്ലെങ്കിൽ ജേഴ്സി ഉൾപ്പെടെയുള്ള സംഭാവനകളോ സമ്മാനങ്ങളോ സ്വീകരിക്കാൻ കഴിയില്ല. അഥവാ സ്വീകരിക്കുക ആണെങ്കിൽ കമ്പനി നൽകുന്ന വാർഷി ഫീസിൽ ( 85 lakhs) നിന്ന് അതിന്റെ മൂല്യം കമ്പനി കുറയ്ക്കും
വകുപ്പ് 3.4 - കെ.എഫ്.എ / ഡി.എഫ്.എക്കു നൽകുന്ന പണം എങ്ങനെ ചെലവഴിക്കണം എന്ന് കമ്പനി നിർദേശിക്കും. ചെലവഴിച്ച പണത്തിനു കമ്പനിക്ക് കെ.എഫ്.എ/ ഡി.എഫ്.എ KFA/വിനയോഗ സർട്ടിഫിക്കറ്റ് നൽകണം
വകുപ്പ് 3.8 - ഏതെങ്കിലും സി.എസ്.ആർ ഫണ്ടുകൾ സ്വീകരിക്കാൻ കെ.എഫ്.എ / ഡി.എഫ്.എക്കു അനുവാദമില്ല.
കൊച്ചിൻ ഷിപ്പ് യാർഡ്, മെട്രോ, കെ.എം.എം.എൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയവയ്ക്ക് സി.എസ്.ആർ ഫണ്ടുകൾ കെ.എഫ്.എ / ഡി.എഫ്.എയ്ക്ക് നൽകാൻ കഴിയില്ല. അവർക്ക് കമ്പനിയിലേക്ക് മാത്രമേ നൽകാൻ കഴിയൂ.
വകുപ്പ് 4.18 - ഡി.എഫ്.എകൾക്ക് സ്പോൺസർമാരുമായി നേരിട്ട് ആശയവിനിമയം നടത്താൻ പോലും കഴിയില്ല.
വകുപ്പ് 4.25 - ഓരോ ജില്ലയിലും കമ്പനിയുടെ കീഴിൽ കുറഞ്ഞത് രണ്ട് ക്ലബുകൾ രൂപീകരിക്കാൻ ഡി.എഫ്.എകൾ അനുവദിക്കണം. പിന്നീട് ക്ലബുകളുടെ എണ്ണം വർധിപ്പിക്കും. ഇതിനർഥം മൂന്ന്, നാല് വർഷത്തിനുള്ളിൽ ഡി.എഫ്.എകളിൽ ഭൂരിഭാഗവും കമ്പനിയുടെ നിയന്ത്രണത്തിലാകും.
വകുപ്പ് 4.27 - ഡി.എഫ്.എകൾ പിരിച്ചുവിട്ടാലും കമ്പനിക്ക് ജില്ലകൽ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്താൻ കഴിയും.
വകുപ്പ് 4.28 - ടൂർണമെന്റുകൾക്ക് കമ്പനിയുടെ
വാണിജ്യ അവകാശങ്ങളെ തടസപ്പെടുത്താനോ അവരുടെ കലണ്ടറിലെ മറ്റൊരു ഇവന്റുമായി ഏറ്റുമുട്ടാനോ കഴിയുമെന്ന് കമ്പനിക്ക് തോന്നിയാൽ ഡി.എഫ്.എകൾക്കും ക്ലബുകൾക്കും ടൂർണമെന്റുകൾ വർഷം മുഴുവനും നടത്താൻ കഴിയില്ല.
ആഘാതം
ഡി.എഫ്.എകളെ പ്രധാനമായും കേവലം നടപ്പാക്കൽ ഏജൻസികളായിട്ടാണ് കരാറിലൂടെ കമ്പനി കാണുന്നത്. മാത്രമല്ല പുതിയ ക്ലബുകൾ രൂപീകരിക്കുന്നതിലൂടെ കമ്പനി അവരുടെ വോട്ടവകാശം വർധിപ്പിക്കുകയും വൈകാതെ ഡി.എഫ്.എകളെ സ്വന്തം അധീനതയിൽ ആക്കും. അഭ്യുദയകാംക്ഷികളിൽ നിന്നും എൻ.ജി.ഒകളിൽ നിന്നുമുള്ള സംഭാവനകൾ
സ്വീകരിക്കുന്നതിനുള്ള ഡി.എഫ്.എകളുടെ അവസരങ്ങൾക്ക് കരാറിലൂടെ കമ്പനി കടിഞ്ഞാണിടുന്നു. ഡി.എഫ്.എകൾക്ക് ടൂർണമെന്റുകളും സൗഹൃദ മത്സരങ്ങളും നടത്താൻ കഴിയില്ല. സി.എസ്.ആർ ഫണ്ടുകൾ സ്വീകരിക്കുന്നതിൽ നിന്നും ഡി.എഫ്.എകളെ വിലക്കുന്നത് ഫണ്ടുകൾക്കായി കമ്പനിയെ പൂർണമായും ആശ്രയിക്കേണ്ടി വരുന്നിടത്തേക്ക് എത്തിക്കും. കൂടാതെ, സ്പോൺസർമാരുമായി നേരിട്ട് ബന്ധപ്പെടുന്നതിൽ നിന്നും ഡി.എഫ്.എകളെ വിലക്കുന്നു. ഡി.എഫ്.എകൾക്ക് കമ്പനിയെ വിമർശിക്കാൻ കഴിയില്ല. കൂടാതെ ഒരു ഡി.എഫ്.എ പിരിച്ചുവിട്ടാലും
കമ്പനിക്ക് ജില്ലയിൽ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്താൻ കഴിയും.
ഉദാഹരണത്തിന് - തിരുവനന്തപുരം ഡി.എഫ്.എ മേയർ കപ്പ് നടത്തുന്നു. കമ്പനി തങ്ങളുടെ വാണിജ്യ അവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് കെ.എഫ്.എയോട് പറഞ്ഞാൽ, ടൂർണമെന്റിൽ തിരുവനന്തപുരം കോർപ്പറേഷന്റെ സംഭാവന കമ്പനിയിലേക്ക് പോകും. കമ്പനിക്ക് മാത്രമേ ഇത് നടത്താൻ കഴിയൂ. ജി.വി രാജ മത്സരത്തിന്റെ വിധിയും ഇതു തന്നെയായിരിക്കും. ഡി.എഫ്.എയ്ക്ക് 100 ഫുട്‌ബോളുകൾ ഒരു അഭ്യുദയകാംക്ഷിയിൽ നിന്നും
സ്വീകരിക്കാനും പാവപ്പെട്ട അക്കാദമി കളിക്കാർക്ക് വിതരണം ചെയ്യാനും കഴിയില്ല. കരാർ പ്രകാരം 100 ഫുട്ബോളുകൾ കമ്പനിക്ക് നൽകണം. ഇല്ലെങ്കിൽ കമ്പനിക്ക് 100 ഫുട്ബോളുകളുടെ വില കെ.എഫ്.എയ്ക്ക് നൽകുന്ന 85 ലക്ഷത്തിൽ നിന്ന് കുറയ്ക്കാൻ കഴിയും.
2. കരാറിലൂടെ കമ്പനി നൽകുന്ന പണത്തേക്കൾ കൂടുതൽ കെ.എഫ്.എ ചെലവഴിക്കും
വകുപ്പ് 3.5 - (എ) ഓപ്പണിങ്, ക്ലോസിങ് പ്രസ് കോൺഫറൻസുകൾ, (ബി) ഷെഡ്യൂൾ II (സി) പ്രകാരം തയ്യാറാക്കിയ നിലവിലുള്ള എല്ലാ മത്സരങ്ങൾക്കും സ്റ്റേഡിയ വാടകയും ലെവിയും സംസ്ഥാന ടീമുകൾ (ഡി) യാത്ര, ബോർഡിങ്, ടീം അംഗങ്ങളുടെയും സ്റ്റാഫുകളുടെയും താമസസൗകര്യം, (ഇ) റഫറിമാർക്കും പ്രാദേശിക സംഘാടക സമിതികൾക്കും പേയ്‌മെന്റുകൾ
വകുപ്പ് 3.6 - കെ.എഫ്.എയുടെ അടിസ്ഥാന ചെലവുകൾ നിറവേറ്റിയ ശേഷം, ബാക്കി പണം ചെലവഴിക്കുന്നതിൽ കെ.എഫ്.എ വീണ്ടും കമ്പനിയെ ശ്രദ്ധിക്കേണ്ടതുണ്ട്. ജൂനിയർ ടീമുകൾക്കായി ഫണ്ട് ചെലവഴിക്കേണ്ട ആവശ്യമില്ലെന്ന് കമ്പനിക്ക് തോന്നുകയാണെങ്കിൽ കെ.എഫ്.എയ്ക്ക് ചെയ്യാൻ കഴിയില്ല.
വകുപ്പ് 4.4 - സ്റ്റേഡിയ വാടക (കമ്പനി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന അക്കാദമികൾക്കു വേണ്ടിയും)
വകുപ്പ് 4.5 - എല്ലാ ഇവന്റുകളുടെയും ടൂർണമെന്റുകളുടെയും സുരക്ഷാ ചെലവുകൾ ഏറ്റെടുക്കുന്നതിന് കെ.എഫ്.എ.
വകുപ്പ് 4.8 - കെ.എഫ്.എയുടെ സ്വന്തം ചെലവിൽ ടിക്കറ്റ് അച്ചടിക്കൽ
വകുപ്പ് 4.9 - അധിക ചെലവുകൾ - കെ.എഫ്.എ തങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കമ്പനിക്ക് തോന്നുകയാണെങ്കിൽ, കമ്പനിക്ക് ആ അധിക തുക സ്വയം ചെലവഴിക്കാനും 85 ലക്ഷത്തിൽ നിന്ന് കുറയ്ക്കാനും കഴിയും.
വകുപ്പ് 4.11 - കെ.എഫ്.എയുടെ നിർബന്ധിത ചെലവ് - ഷെഡ്യൂൾ II പ്രകാരം നിലവിലുള്ള എല്ലാ മത്സരങ്ങൾക്കും കെ.എഫ്.എ, സ്റ്റേഡിയങ്ങളിലും ഫെസിലിറ്റി ഏരിയകളിലും നിലവിലുള്ള കമ്പനി സൗകര്യങ്ങൾ ലഭ്യമാക്കും. അതിൽ മാത്രം പരിമിതപ്പെടുത്താതെ വൈദ്യുതി, വെള്ളം, അഭിമുഖ മുറികൾ, കമന്ററി സ്ഥാനങ്ങൾ, കേബിളിംഗ്, പാർക്കിങ് ആവശ്യപ്പെടുന്നതും കൂടാതെ / അല്ലെങ്കിൽ ന്യായമായും ആവശ്യമുള്ളതുമായ സ്ഥലങ്ങൾ, ടെലിവിഷൻ സ്റ്റുഡിയോകൾ, കൺസെഷൻ സ്റ്റാൻഡുകൾ, വെൻഡിങ് പോയിന്റുകൾ, സ്റ്റോറേജ്, ഡിസ്പ്ലേ ഏരിയകൾ എന്നിവ കമ്പനിക്കും കൂടാതെ / അല്ലെങ്കിൽ ഔ ദ്യോഗിക ലൈസൻസികൾക്കും. അത്തരം സ്റ്റേഡിയങ്ങൾ കെ.എഫ്.എയുടെയോ ഏതെങ്കിലും ഡി.എഫ്.എയുടെയോ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ ആയ സാഹചര്യത്തിൽ മുകളിൽ പറഞ്ഞ സൗകര്യങ്ങളും ഫെസിലിറ്റി ഏരിയകളും കെ.എഫ്.എ കമ്പനിക്ക് സൗജന്യമായി
ലഭ്യമാക്കുമെന്ന് സമ്മതിക്കുന്നു.
വകുപ്പ് 4.12 - ഭാവിയിലെ മത്സരങ്ങൾക്ക് സ്റ്റേഡിയങ്ങൾ ഏറ്റെടുക്കുന്നതിന് കെ.എഫ്.എ കമ്പനിയെ സഹായിക്കും
വകുപ്പ് 4.13 - എല്ലാ കൊവിഡ് മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കെ.എഫ്.എയ്ക്ക് ഉത്തരവാദിത്തമുണ്ട് - അടിസ്ഥാനപരമായി ഒരു ബയോ ബബിൾ സൃഷ്ടിക്കേണ്ടതുണ്ടെങ്കിൽ, താപനില പരിശോധന, ശുചിത്വം, അണുനാശിനി - ഇവയെല്ലാം കെ.എഫ്.എയുടെ ചെലവിൽ വരും
ആഘാതം:
എല്ലാ സൗകര്യങ്ങളും കെ.എഫ്.എ നൽകേണ്ടി വന്നാൽ കെ.എഫ്.എ കനത്ത നഷ്ടത്തിലേക്ക് പോകും.
സുരക്ഷാ ചെലവുകൾ തന്നെ എടുക്കാം. കെ.എഫ്.എ സുരക്ഷയ്ക്കായി ചെലവഴിക്കുന്നില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. എല്ലാ മത്സരങ്ങൾക്കും കെ.എഫ്.എ സുരക്ഷയ്ക്കായി ചെലവഴിക്കേണ്ടി വന്നാൽ - അത് കെ.എഫ്.എയുടെ ചെലവിലേക്ക് 16 ലക്ഷം എളുപ്പത്തിൽ ചേർക്കും. നിർബന്ധിത ചെലവുകളും ശ്രദ്ധിക്കുക - ഇന്റർവ്യൂ റൂമുകൾ, കമന്ററി സ്ഥാനങ്ങൾ, ടെലിവിഷൻ സ്റ്റുഡിയോകൾ, കൺസെഷൻ സ്റ്റാൻഡുകൾ, സംഭരണം, പ്രദർശന മേഖലകൾ - ഇവയ്‌ക്കായി കെ.എഫ്.എ ചെലവാകുന്നത് സങ്കൽപ്പിക്കാനാവാത്തതാണ്. കലൂർ സ്റ്റേഡിയത്തിൽ കെ.എഫ്.എയ്ക്ക് അവകാശങ്ങളുണ്ട്. കലൂർ സ്റ്റേഡിയത്തിൽ ഒരു ടൂർണമെന്റ് നടത്താൻ കമ്പനി ആഗ്രഹിക്കുന്നുവെങ്കിൽ കെ.എഫ്.എ സ്റ്റേഡിയം കമ്പനിക്ക് സൗജന്യമായി
നൽകേണ്ടിവരും.
നിലവിലെ രൂപത്തിലും ബിഡ് തുകയിലുമാണ് കമ്പനിയുമായി കരാർ ഉണ്ടാക്കുന്നതെങ്കിൽ കെ.എഫ്.എ നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാവും.
3. മൊത്തത്തിലുള്ള ഫുട്ബോൾ ഇക്കോസിസ്റ്റത്തിന്റെ കീഴ്പ്പെടുത്തൽ - റഫറിമാർ, കളിക്കാർ, പരിശീലകർ, ക്ലബ്ബുകൾ, മീഡിയ
വകുപ്പ് 2.4 - പോറേജ് അവകാശങ്ങൾ - എല്ലാ മത്സരങ്ങൾക്കും ഇവന്റുകൾക്കും കമ്പനി അംഗീകരിച്ച ബ്രാൻഡഡ് പാനീയങ്ങൾ ഉപയോഗിക്കേണ്ടിവരും. ഇത് സൗജന്യമായി നൽകുമോ എന്നതിനെക്കുറിച്ച് കരാർ നിശബ്ദമാണ്. ഇത് പണമടച്ചതായി അനുമാനിക്കാം. അക്കാദമി ലീഗുകൾക്കും പ്രായപരിധിയിലുള്ള മത്സരങ്ങൾക്കും പോലും ബാധകമാണ്
വകുപ്പ് 4.6 - മീഡിയ അക്രഡിറ്റേഷൻ കമ്പനി നിയന്ത്രിക്കേണ്ടതാണ് - കമ്പനി മീഡിയ അക്രഡിറ്റേഷൻ മാർഗനിർദേശങ്ങൾ തീരുമാനിക്കുകയും ഓരോ ടൂർണമെന്റിനും അക്രഡിറ്റേഷനുകൾ നൽകുകയും ചെയ്യും. കമ്പനിയുടെ നയങ്ങളെ എതിർക്കുന്ന ഏതൊരു മാധ്യമത്തെയും ഇത് വഴി കർശനമായി കൈകാര്യം ചെയ്യാൻ കഴിയും.
വകുപ്പ് 4.22 - എ.ഐ.എഫ്.എഫ്/ഫിഫ / ഐ.ഒ.സി/ സാഫ് ൻ്റെ പിന്തുണയില്ലാത്ത ഒരു മത്സരത്തെയും ഇവന്റിനെയും കെ.എഫ്.എ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല - ക്ലബ്ബുകൾ പോലും നടത്തുന്ന എല്ലാ സ്വകാര്യ ടൂർണമെന്റുകൾക്കും കെ.എഫ്.എയുടെ പിന്തുണ ലഭിക്കില്ല.
വകുപ്പ് 4.25 - കെ.എഫ്.എ / കമ്പനിയുടെ കീഴിലുള്ള എ.ഐ.എഫ്.എഫ്, എ.എഫ്.സി കോച്ച് പരിശീലനം - എത്ര നിരക്ക് ഈടാക്കണം, ആരാണ് പരിശീലനം നേടേണ്ടത്, ആര് വിജയിക്കണം എന്നിവ കമ്പനി തീരുമാനിക്കും.
വകുപ്പ് 4.28 - ക്ലബുകളെയും ഡി.എഫ്.എകളെയും ഏതെങ്കിലും ടൂർണമെന്റുകൾ നടത്തുന്നതിൽ നിന്നും വിലക്കുന്നു.
വകുപ്പ് 4.33 - കളിക്കാരുടെ പണിമുടക്ക് അല്ലെങ്കിൽ മാച്ച് ഓഫിസർമാർ / റഫറി സ്ട്രൈക്ക് - കളിക്കാർ അല്ലെങ്കിൽ മാച്ച് റഫറിമാർ പണിമുടക്കുകയാണെങ്കിൽ മത്സരം പൂർത്തിയാക്കാൻ കെ.എഫ്.എയും കമ്പനിയും മതിയായ നടപടികൾ സ്വീകരിക്കും.
ആഘാതം:
കരാറിന്റെ അടിസ്ഥാന ലക്ഷ്യം വികസനം ആണെന്ന് തോന്നുന്നില്ല. കേരള ഫുട്ബോളിലെ എല്ലാ ഘടകങ്ങളും പിടിച്ചെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം. ഒരു വാണിജ്യ അവകാശ ഉടമ്പടി കളിക്കാരും റഫറീമാരും പണിമുടക്കും എന്ന് മുൻകൂട്ടി കാണുന്നത് അമ്പരിപ്പിക്കുന്നതാണ്. ശമ്പള പരിധി, കളിക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കൽ, തുടങ്ങിയവ കമ്പനിയുടെ പദ്ധതിയിൽ ഉണ്ടെന്നുവേണം കരുതാൻ.
ക്ലബുകളുടെ വരുമാന സ്രോതസും പടിച്ചടക്കാൻ കമ്പനി ലക്ഷ്യമിടുന്നു. അന്തർ - സംസ്ഥാന ടൂർണമെന്റുകൾ പോലും നടത്തുന്ന ക്ലബുകളെയും അക്കാദമികളെല്ലാം കരാർ നിലവിൽ വരുന്നതോടെ കമ്പനിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരായി മാറും.
രസകരമായ ഒരു കൂട്ടിച്ചേർക്കൽ പൗരേജ് അവകാശങ്ങളാണ് - ഐ.പി.എൽ, ഐ.എസ്.എൽ തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ അവകാശങ്ങളുടെ പ്രാധാന്യം മനസിലാക്കാൻ കഴിയും. എന്നാൽ ഒരു സംസ്ഥാനത്ത് ഫുട്ബോൾ വികസനം കൈകാര്യം ചെയ്യുന്ന ഒരു കരാർ പ്രത്യേകിച്ച് അടിത്തട്ടിൽ - ഇത് വളരെ പിന്തിരിപ്പനാണ്. പാവം ഫുട്ബോൾ കളിക്കാരും അക്കാദമികളും ടൂർണമെന്റുകൾക്കായി ഉപയോഗിക്കേണ്ട വെള്ളത്തിന് പോലും പണം നൽകേണ്ട അവസ്ഥയാണ് വരാൻ പോകുന്നത്.
4. ക്ലബുകളുടെയും അക്കാദമികളുടെയും മന്ദഗതിയിലുള്ള സാമ്പത്തിക മരണം - കേരള പ്രീമിയർ ലീഗ് അവസാനിപ്പിക്കുന്നത് ഉൾപ്പെടെ.
വകുപ്പ് 4.25 - കേരളത്തിലെ ഏറ്റവും മുതിർന്നതും അഭിമാനകരവുമായ പ്രൊഫഷണൽ ഫുട്ബോൾ ലീഗായി ന്യൂ ലീഗ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കേരള പ്രീമിയർ ലീഗ്, ന്യൂ ലീഗ് നിലവിൽ വന്നതിന്റെ ഫലമായി പുനസംഘടിപ്പിക്കുകയോ മാറ്റിസ്ഥാപിക്കുകയോ കൂടാതെ / അല്ലെങ്കിൽ നിർത്തലാക്കുകയോ ചെയ്യാം (താൽക്കാലികമായി അല്ലെങ്കിൽ ശാശ്വതമായി).
വകുപ്പ് 4.15 - 18 ചതുരശ്ര ഇഞ്ച് സ്ഥലം കമ്പനി സ്പോൺസർമാർക്ക് കമ്പനി നടത്തുന്ന ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന ടീമുകൾ നൽകും. അടിസ്ഥാനപരമായി ക്ലബുകളുടെയും അക്കാദമികളുടെയും ജേഴ്സി സ്പോൺസർഷിപ്പ് കെ.എഫ്.എ / കമ്പനി ഏറ്റെടുത്തു. സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ക്ലബുകൾക്കും അക്കാദമികൾക്കുമുള്ള ഏറ്റവും വലിയ വരുമാന മാർഗം ഇത് ഇല്ലാതാക്കുന്നു.
വകുപ്പ് 4.22 - ടൂർണമെന്റ് തങ്ങളുടെ വാണിജ്യ അവകാശങ്ങളെ ബാധിക്കുന്നുവെന്ന് കമ്പനിക്ക് തോന്നിയാൽ ക്ലബുകൾക്ക് സ്വന്തമായി ടൂർണമെന്റുകൾ നടത്താൻ കഴിയില്ല.
വകുപ്പ് 4.28 - കമ്പനി നിശ്ചയിച്ച കലണ്ടറുമായി കൂട്ടിയിടിക്കുകയാണെങ്കിൽ ക്ലബുകൾക്ക് ടൂർണമെന്റുകൾ നടത്താൻ കഴിയില്ല.
വകുപ്പ് 6.6 - കരാർ അനുസരിച്ച്, ടീമുകളെയും ക്ലബുകളെയും വീണ്ടും ബ്രാൻഡ് ചെയ്യാൻ കെ.എഫ്.എയ്ക്ക് കമ്പനിയെ അനുവദിക്കാൻ കഴിയും.
ആഘാതം:
കേരള പ്രീമിയർ ലീഗ് നിർത്തലാക്കിയാൽ, കോവളം എഫ്.സി, എഫ്.സി കേരളം, എഫ്.സി തൃശ്ശൂർ, എസ്.എ.ടി തിരുർ തുടങ്ങി നിരവധി ക്ലബുകളും അക്കാദമികളും പതിയെ അസ്തമിക്കും. പുതിയ ലീഗ് വ്യക്തമായും വലിയൊരു ഫ്രാഞ്ചൈസി ഫീസ് ആവശ്യപ്പെടും. ഈ തുക അടച്ച് ക്ലബുകൾ എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം.
അക്കാദമികളിലും ഇത് ബാധകമാകും. ജേഴ്സി ബ്രാൻഡിങ് അവരിൽ നിന്ന് എടുത്തുകളയുന്നതിനാൽ അക്കാദമികൾക്കും ചെറിയ ക്ലബുകൾക്കും വരുമാന മാർഗങ്ങളില്ലാതാവും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."