പ്രോസിക്യൂഷന് ഹാജരാക്കിയത് പഴയ രേഖകള്‍; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നടന് ദിലീപ് ഹൈക്കോടതിയില്‍. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി പരിഗണിക്കുന്നതിനിടെയാണ് ദിലീപിന്റെ വാദം.
പ്രോസിക്യൂഷന് ഹാജരാക്കിയ രേഖകള്‍ പഴയതാണ്. ദിലീപിന്റെ വീട്ടുജോലിക്കാരന് ദാസനെ സ്വാധീനിച്ചെന്ന ആരോപണം കളവാണ്. ദാസനെ കണ്ടെന്ന് ആരോപിക്കുന്ന സമയത്ത് താന്‍ കൊവിഡ് ബാധിതനാണെന്നും ദിലീപിന്റെ അഭിഭാഷകന് അഡ്വ. ബി രാമന്‍പിള്ള പറഞ്ഞു.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയില്‍ നേരത്തെ പ്രോസിക്യൂഷന് ഉന്നയിച്ചത്. ഇതിനായി ഫൊറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷന് വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാല്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രോസിക്യൂഷന് നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."