HOME
DETAILS

ദീനിനെ പുനരുജ്ജീവിപ്പിക്കുന്ന ശൈഖ് ജീലാനി(റ)

  
backup
April 12 2023 | 18:04 PM

shaikh-jeelani

വെള്ളിപ്രഭാതം
ഹാരിസ് ബാഖവി കമ്പളക്കാട്

ഇസ്‌ലാമിക ചരിത്രത്തില്‍ അസാമാന്യ സ്വാധീനം ചെലുത്തിയ നേതാവും പുണ്യപുരുഷനുമായിരുന്നു മുഹ്‌യിദ്ദീന്‍ ശൈഖ് എന്നറിയപ്പെട്ട ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ). പേർഷ്യയിലെ ജീലാനി ജില്ലയിലെ നയീഫിൽ ഹി. 471ൽ ആയിരുന്നു ജനനം. വിജ്ഞാന ദാഹം തീര്‍ക്കാന്‍ പതിനെട്ടാം വയസില്‍ അദ്ദേഹം ബാഗ്ദാദിലേക്കു പുറപ്പെട്ടു. വിദ്യാര്‍ഥി ജീവിതകാലത്ത് പലതരം പ്രതിസന്ധികളെയും തരണം ചെയ്തു. സഹജമായ ബുദ്ധിസാമര്‍ഥ്യവും ഭക്തിയും കാരണം മറ്റു വിദ്യാര്‍ഥികളേക്കാള്‍ വൈജ്ഞാനിക രംഗത്ത് അദ്ദേഹം ഏറെ മുന്‍പന്തിയിലായിരുന്നു. ബാഗ്ദാദിന്റെ മണ്ണില്‍ ഇസ്‌ലാമിക ചലനങ്ങള്‍ക്കു വിസ്മയകരമായ നവോന്മേഷം നല്‍കിയ ഹുജ്ജുത്തുല്‍ ഇസ്‌ലാം അബൂ ഹാമിദുല്‍ ഗസ്സാലി (റ) അവിടം വിട്ടു പുറത്തുപോയ അതേ കാലയളവില്‍ തന്നെ ആത്മീയ ചക്രവാളത്തില്‍ ത്വരീഖത്ത് പട്ടവുമായി തലയുയര്‍ത്തിയ മറ്റൊരു യോദ്ധാവിനെ ലഭിക്കുകയായിരുന്നു ശൈഖ് അവര്‍കളിലൂടെ.


ഇസ്‌ലാമിന് അന്യമായ ദുരാചാരങ്ങളും ഗ്രീക്ക് തത്ത്വചിന്തകരില്‍ നിന്ന് മറ്റും പകര്‍ന്ന നവീനാശയങ്ങളും സമൂഹമനസുകളെ കീഴ്‌പ്പെടുത്തിയിരുന്ന സന്ദര്‍ഭത്തിലാണ് മുഹ്‌യിദ്ദീന്‍ ശൈഖ് എന്ന സമുദായ ഉത്ഥാന നായകൻ രംഗപ്രവേശനം ചെയ്യുന്നത്. ക്രിസ്ത്യാനികളും ജൂതന്മാരുമായ അയ്യായിരത്തിലധികം ആളുകള്‍ ശൈഖ് ജീലാനി മുഖേന ഇസ്‌ലാം ആശ്ലേഷിച്ചതായും ഒരു ലക്ഷത്തിലധികം മുസ്‌ലിംകള്‍ അദ്ദേഹത്തിന് മുമ്പില്‍ വന്ന് പശ്ചാത്തപിച്ച് സന്മാര്‍ഗം പുല്‍കിയതായും സര്‍വത് സൗലത്ത് തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതക്രമങ്ങളും വാക്കുകളും സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. സൽജൂഖി സുല്‍ത്താന്‍മാരും ഖലീഫമാരും പരസ്പരം പോരടിക്കുന്ന അത്യന്തം ഭീതിജനകമായ, മുസ്‌ലിംകള്‍ പരസ്പരം കഴുത്തറക്കുന്ന കാലത്തായിരുന്നു ശൈഖിന്റെ ജീവിതം.

 

 

 

തന്റെ കാലത്തോടും കാലികരോടും യോജിച്ച, അവരുടെ രോഗങ്ങള്‍ക്കും വ്രണിത മനസുകള്‍ക്കും ചികിത്സിക്കാനുതകുന്ന വാക്കുകളും പ്രസംഗങ്ങളും ഉപദേശങ്ങളുമായിരുന്നു ശൈഖിന്റേത്. അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം ശ്രദ്ധിക്കുക: ഒരാളെ മുഴുവന്‍ സൃഷ്ടികളെ തൊട്ടും സര്‍വാധികാരിയും അക്രമിയുമായ ഒരു രാജാവ് തടഞ്ഞുവച്ചതായി നീ സങ്കല്‍പ്പിക്കുക. ഇയാളെ രാജാവ് ഇരുകാലുകളെയും പിരടിയിലേക്ക് കൂട്ടിക്കെട്ടി ഇളകി മറിയുന്ന ഒരു നദിയുടെ വിശാലമായ കരയിലുള്ള ഒരു മരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നുവെന്നും സങ്കല്‍പ്പിക്കുക.

ശേഷം രാജാവ് എല്ലാ പ്രമാണിത്തവും കുടികൊള്ളുന്ന സിംഹാസനത്തില്‍ എത്തി. അദ്ദേഹത്തിനടുത്ത് വിവിധയിനം ആയുധങ്ങളുടെയും അമ്പുകളുടെയും കുന്തങ്ങളുടേയും കൂമ്പാരം തന്നെയുണ്ട്. അങ്ങനെ രാജാവ് തനിക്കിഷ്ടപ്പെട്ട ആയുധമെടുത്ത് ഈ കുരിശിലേറ്റപ്പെട്ടവനെ എറിയുന്നു. ഇങ്ങനെയൊരു ഘട്ടത്തില്‍ ആര്‍ക്കെങ്കിലും ഈ രാജാവിന്റെ ക്രൂരതയില്‍ സൗമ്യതയോടെ നോക്കി നില്‍ക്കാനാവുമോ? അതേപോലെ ഈ ക്രൂശിക്കപ്പെട്ടവനില്‍ പ്രതീക്ഷയര്‍പ്പിക്കുകയും അഭയം തേടുകയും ചെയ്യാനും ആര്‍ക്കു കഴിയും? ഉണ്ടെങ്കില്‍ അതിന്റെ പേരല്ലേ ബുദ്ധിശൂന്യത? സൃഷ്ടികളെല്ലാം ഇത്തരത്തിലാണെങ്കില്‍, അവരുടെ ദൗര്‍ബല്യങ്ങളും കഴിവുകേടുകളും ഇത്തരത്തിലെങ്കില്‍ അവനോട് പിന്നെന്തിനാണ് മറ്റൊരുത്തന്‍ സഹായം തേടുന്നത്? ഏതെങ്കിലുമൊരു ആപത്ഘട്ടത്തിലോ, വിഷമാവസ്ഥയിലോ എങ്ങനെയാണ് അവനെ സമീപിക്കുക? അല്ലാഹുവിനെ മാത്രം ലക്ഷ്യമാക്കി ,അവനില്‍ മാത്രം അഭയം തേടാനാണ് ഉദാഹരണ സഹിതം ജനമനസുകളെ കീഴടക്കി ശൈഖ് ഈ പ്രഭാഷണത്തിലൂടെ വ്യക്തമാക്കുന്നത്.

 

ആത്മീയ ലോകത്തെ അടക്കി ഭരിച്ച രാജകുമാരനായി, വിശുദ്ധ ഇസ്‌ലാമിൻ്റെ പ്രഭ തന്മയത്വത്തോടെ നൂറ്റാണ്ടിലേക്ക് പകര്‍ന്ന് ശൈഖ് ജീലാനി 90 വര്‍ഷം ജീവിച്ച് ഹി: 561ല്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഇറാഖിലെ ബാഗ്ദാദില്‍ ജീവിച്ച ശൈഖവര്‍കള്‍ ഇങ്ങകലെ കൊച്ചു കേരളത്തില്‍ വിശിഷ്യാ മലബാറില്‍ ചെലുത്തിയ സ്വാധീനം അപാരമാണ്. പ്രവാചക സ്വഹാബത്തിന്റെ കൂട്ടത്തില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത, ചരിത്രത്തിലെവിടെയും കാണാത്ത മുഹ്‌യിദ്ദീന്‍ എന്ന പേര് കേരളത്തില്‍ ഇത്ര വ്യാപകമായതിനു പിന്നില്‍ നമ്മുടെ മുന്‍ തലമുറയില്‍ ശൈഖിനുണ്ടായ ആത്മീയ സ്വാധീനമല്ലാതെ മറ്റെന്താണ്? മുഹ്‌യിദ്ദീന്‍, മൊയ്തീന്‍, കുഞ്ഞിമൊയ്തീന്‍, മൊയ്തുട്ടി, മൊയ്തു, മോന്തീന്‍, ഏന്തീന്‍, മോയിന്‍, മോയി, ഉണ്ണിമോയി തുടങ്ങി ശൈഖിന്റെ നാമവുമായി ബന്ധപ്പെട്ട എത്ര പേരുകളാണ് നമ്മുടെ നാട്ടില്‍. ഇത് ശൈഖ് ചെലുത്തിയ സ്വാധീനം തന്നെയാണ്.

 

കോഴിക്കോട് നഗരത്തിൽ മാത്രമല്ല കുഗ്രാമങ്ങളില്‍ പോലും തലയുയര്‍ത്തി നില്‍ക്കുന്ന അല്ലാഹുവിന്റെ വിശുദ്ധ ഗേഹങ്ങള്‍ക്ക് മുഹ്‌യിദ്ദീന്‍ മസ്ജിദ് എന്ന് നാമകരണം ചെയ്തതിനു പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. മുഹ് യിദ്ദീന്‍ ശൈഖുമായുള്ള കേരളീയരുടെ ബന്ധത്തിനും അദ്ദേഹത്തിന്റെ സ്വാധീനത്തിനും പിന്നില്‍ കോഴിക്കോട് ഖാസിയായിരുന്ന ഖാസിമുഹമ്മദ് എന്നവര്‍ രചിച്ച മുഹ്‌യിദ്ദീന്‍ മാലയാണെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. കേരളീയ മുസ്‌ലിംകള്‍ മുഹ്‌യിദ്ദീന്‍ മാല ആലപിക്കാന്‍ തുടങ്ങിയിട്ട് 400 ആണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ക്രി.1607ലാണ് മുഹ്്‌യിദ്ദീന്‍ മാല വിരചിതമായത്. താളാത്മകമായ മുഹ്്‌യിദ്ദീന്‍ മാലയുടെ ഈരടികള്‍ ഉരുവിടാനും അവ ഈണത്തില്‍ ആലപിക്കാനും പ്രായഭേദമെന്യെ മുസ്‌ലിംകള്‍ തയാറായി.

ഒരു കൈയില്‍ വിശുദ്ധ ഖുര്‍ആനും മറുകൈയില്‍ മുഹ്‌യിദ്ദീന്‍മാലയുമെന്നത് ഒരു കാലത്തെ കേരളീയ മുസ്‌ലിം വീടുകളുടെ അകത്തളങ്ങളിലെ കാഴ്ചയായിരുന്നു. സ്ത്രീസമൂഹം ഈ മാലപ്പാട്ടിനു കല്‍പ്പിച്ചിരുന്ന പ്രാധാന്യം ചില്ലറയായിരുന്നില്ല. അച്ചടിയന്ത്രം കേരളത്തിലെത്തുന്നതിനു മുമ്പു തന്നെ മുസ്‌ലിം മനസ്സുകളിലും നാവിന്‍തുമ്പിലും ഈ മാലപ്പാട്ട് സ്ഥാനം പിടിച്ചിരുന്നു. പ്രസവം രോഗവും ഗര്‍ഭിണി രോഗിയുമല്ലാതിരുന്ന കേവലം പതിറ്റാണ്ടിനു മുമ്പ് പ്രസവവേദന അനുഭവിക്കുന്ന ഘട്ടത്തിലും മറ്റും മുഹ്‌യിദ്ദീന്‍ മാലയും നഫീസത്ത് മാലയുമൊക്കെ ചൊല്ലിയിരുന്ന മഹത്തായൊരു പാരമ്പര്യവും നമുക്കുണ്ട്. വീടുകള്‍ ദിക്‌റ് ദുആകള്‍ കൊണ്ടും മാല മൗലിദുകള്‍ കൊണ്ടും മുഖരിതമായിരുന്നു. ഇല്ലായ്മയിലും വല്ലായ്മയിലും പരിഭവങ്ങളില്ലാതെ അവര്‍ ജീവിച്ചിരുന്നത് ഇത്തരം ആത്മീയാനുഭൂതികളിലൂടെ മാത്രമായിരുന്നു. ഖുര്‍ആനും സുന്നത്തുമനുസരിച്ചുള്ള ജീവിതവും മഹാത്മാക്കളോടുള്ള സ്‌നേഹവും അവരുടെ ഏറ്റവും വലിയ കൈമുതലായിരുന്നു. പടര്‍ന്നു പന്തലിച്ചിരുന്ന പകര്‍ച്ചവ്യാധികളെയും മാറാരോഗങ്ങളെയുമൊക്കെ അവര്‍ പ്രതിരോധിച്ചിരുന്നത് പോലും ഇത്തരത്തിലുള്ള ജീവിത രീതിയിലൂടെയായിരുന്നു.

 

പണ്ഡിതനും വലിയ്യുമായ തമിഴ്‌നാട് കായല്‍ പട്ടണത്തുകാരന്‍ സ്വദഖത്തുല്ലാഹില്‍ ഖാഹിരി രചിച്ച ഖുത്വ്‌ബിയ്യത്ത് കേരളീയ വിദ്യാര്‍ഥിക്കു പോലും സുപരിചിതമാണ്. ഏതാവശ്യങ്ങള്‍ക്കും കാര്യസാധ്യങ്ങള്‍ക്കും വേണ്ടി ഖുത്വ് ബിയ്യത്ത് നേര്‍ച്ചയാക്കുകയെന്ന പതിവ് മലയാളികളില്‍ ഇന്നും വ്യാപകമാണ്. മുഹ്‌യിദ്ദീന്‍ മാല കൊണ്ടും ഖുത്വ്‌ബിയ്യത്ത് കൊണ്ടും കാര്യങ്ങള്‍ സാധിച്ചുവോയെന്നറിയാന്‍ കൂടുതല്‍ പരതുകയോ ചികയുകയോ ചെയ്യേണ്ടതില്ല, പകരം സ്വന്തം മാതാപിതാക്കളോടും അവരുടെ മാതാപിതാക്കളോടും അന്വേഷിച്ചാല്‍ മതിയാവും.
കേരളീയ മുസ്‌ലിംകളുടെ ബുദ്ധിപരമായ നേട്ടത്തിന്റെ കലവറയായ അറബി-മലയാള സാഹിത്യത്തിന് മുഹ്‌യിദ്ദീന്‍ മാലയോളം മുതല്‍ക്കൂട്ടായ മറ്റൊന്നില്ല. തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തെക്കാള്‍ അഞ്ചു വര്‍ഷത്തെ പഴക്കമുള്ള മുഹ്‌യിദ്ദീന്‍ മാല കേരളീയ മുസ്‌ലിം സമൂഹത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. അതിന്റെ പ്രസക്തി വര്‍ധിച്ചുവരികതന്നെയാണ്. കേരളീയ ന്യൂ ജനറേഷന്‍ പഴമയിലേക്കും പാരമ്പര്യത്തിലേക്കും വഴിനടക്കുകയാണ്. മഹാത്മാക്കളോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കലും അവരുടെ പ്രകീര്‍ത്തനങ്ങളുരുവിടലും അവരുടെ നാമങ്ങള്‍ സന്താനങ്ങള്‍ക്ക് നല്‍കലും ഇനിയും നിര്‍ബാധം തുടരും.

വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും കാണിച്ചുതന്ന വിശുദ്ധ വഴി മുറിഞ്ഞുപോവരുത്. അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ഗുണപാഠകഥകള്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെ അയവിറക്കുന്നുണ്ട്. അവ പൂര്‍വഗാമികളുടെ വഴികളാണ്. അവരെക്കുറിച്ചുള്ള ഓര്‍മകളാണ് ഇസ്‌ലാമിക സംസ്‌കൃതിയില്‍ നമ്മെ ഉറപ്പിച്ചുനിര്‍ത്തേണ്ടത്. അവയെ നശിപ്പിച്ചു ലക്ഷ്യബോധമില്ലാത്ത ജീവിതത്തിന് മുതിരല്‍ ബുദ്ധിശാലിയുടെ ലക്ഷണമല്ല.

മുഹ്‌യിദ്ദീന്‍ ശൈഖ് എന്ന വിസ്മയ മനുഷ്യനെക്കുറിച്ച് ഇനിയും പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ നടക്കേണ്ടിയിരിക്കുന്നു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ അന്ത്യവിശ്രമംകൊള്ളുന്ന മഹാന്‍ ലോകത്തെ വിവിധ രാജ്യക്കാരായ അനേകായിരങ്ങളുടെ ഹൃത്തടത്തില്‍ ഇന്നും ആത്മീയാനുഭൂതി പകര്‍ന്നുനല്‍കുന്നുവെന്ന് ദിനേന മഖ്ബറയ്ക്കരികിലെത്തുന്ന ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു ബഹുമാനിച്ചവരെയും വസ്തുവിനെയും ആദരിക്കുകയെന്നുള്ളത് വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago