കോശി കമ്മിറ്റി റിപ്പോര്‍ട്ടിന് കാത്തില്ല; വിധി സമ്പാദിച്ചവരുടെ ലക്ഷ്യം പ്രശ്‌നപരിഹാരമല്ല: കെ.ടി ജലീല്‍
മലപ്പുറം: ക്രിസ്ത്യന്‍ പിന്നോക്കാവസ്ഥ പഠിക്കാന്‍ നിശ്ചയിച്ച കോശി കമ്മിറ്റി റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെ ഹൈക്കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചവരുടെ ലക്ഷ്യം പ്രശ്‌ന പരിഹാരമല്ലെന്നും കുളം കലക്കി മീന്‍ പിടിക്കലാണെന്നും ഡോ. കെ.ടി ജലീല്‍.
പത്തുകൊല്ലം തര്‍ക്കവിതര്‍ക്കങ്ങള്‍ കൂടാതെ എല്ലാവരും അംഗീകരിച്ചുപോന്ന 80:20 അനുപാതം കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ തുടര്‍ന്നുപോകാനുള്ള 'ക്ഷമ' എന്തേ ബന്ധപ്പെട്ട പരാതിക്കാര്‍ക്ക് ഇല്ലാതെ പോയെന്നും ജലീല്‍ ചോദിച്ചു.
പാലോളി കമ്മിറ്റിയുടെ ശുപാര്‍ശയില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുപാതം 80:20 ആക്കി 22.2.2011ന് ഇറക്കിയ ഉത്തരവിനെ ഒരു മുസ്‌ലിം, ക്രൈസ്തവ സംഘടനകളും സമീപകാലം വരെ ചോദ്യം ചെയ്തതായി അറിവില്ലെന്നും അതുകൊണ്ടാണ് 2011-16 കാലയളവിലെ യു.ഡി.എഫ് സര്‍ക്കാരും അതേ അനുപാതം തുടര്‍ന്നുപോന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."