HOME
DETAILS
MAL
80:20 അനുപാതം ന്യായമെന്ന് എ.എ അസീസ്
backup
June 01 2021 | 20:06 PM
കൊല്ലം: വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് തീരുമാനമെടുത്ത് 80:20 അനുപാതം നടപ്പാക്കിയത് ന്യായമായ തീരുമാനമായിരുന്നുവെന്ന് എ.എ അസീസ്.
അര്‍ഹമായ പ്രാതിനിധ്യം ക്രിസ്ത്യന്‍ സമുദായത്തിനു ലഭ്യമാകണം. മുസ്‌ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് തീരുമാനിക്കുന്നതിനായിരുന്നു പാലോളി കമ്മിറ്റി രൂപീകരിച്ചത്. ഇപ്പോഴത്തെ കോടതിവിധിയെ സംബന്ധിച്ച്, കൂടുതല്‍ പഠിച്ച ശേഷം വേണ്ടിവന്നാല്‍ മാറ്റങ്ങള്‍ വരുത്താമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു-അദ്ദേഹം രപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."