HOME
DETAILS
MAL
പാലോളി റിപ്പോര്‍ട്ടില്‍ വെള്ളംചേര്‍ത്തു: ഡോ. ഫസല്‍ ഗഫൂര്‍
backup
June 01 2021 | 20:06 PM
കോഴിക്കോട്: പാലോളി കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തെന്ന് ഡോ. ഫസല്‍ ഗഫൂര്‍. മുസ്ലിംകളുടെ പിന്നോക്കാവസ്ഥ പഠിച്ച സച്ചാര്‍ കമ്മിറ്റി ശുപാര്‍ശയെ തുടര്‍ന്ന് നിയോഗിച്ച പാലോളി കമ്മിറ്റിയാണ് മുസ്ലിംകള്ക്ക് മാത്രമായി സ്കോളര്‍ഷിപ്പ് നടപ്പാക്കാന്‍ ശുപാര്‍ശ നല്‍കിയത്. മറ്റു പിന്നോക്ക വിഭാഗങ്ങളിലും സാമൂഹികനീതി നടപ്പാക്കണമെന്ന വിശാല കാഴ്ചപ്പാടിനെ തുടര്‍ന്നായിരിക്കാം റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്താണെങ്കിലും ഇതില്‍നിന്ന് 20 ശതമാനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംകള്ക്കായി അനുവദിക്കപ്പെട്ട വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളിലെ 80:20 അനുപാതം ആരുടെയും അവകാശമായി ആരും കരുതേണ്ടതില്ലെന്നും നിലവിലെ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."