എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസ്: കുറ്റപത്രം മടക്കി കോടതി
കൊച്ചി:രേഖകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രം കോടതി മടക്കി. രേഖകളില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് കോടതി നേരത്തെയും നിര്‍ദേശിച്ചിരുന്നു. അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. രേഖകള്‍ പരിശോധിച്ചശേഷം കുറ്റപത്രം ഫയലില്‍ സ്വീകരിക്കും.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായ ആര്‍.ശിവരഞ്ജിത്ത്, എ.എന്‍.നസീം, പി.പി പ്രണവ്, പരീക്ഷാ സമയത്ത് ഫോണിലൂടെ സന്ദേശങ്ങള്‍ നല്‍കിയ സിവില്‍ പൊലീസ് ഓഫിസര്‍ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരാണ് പ്രതികള്‍. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, കുറ്റകരമായ ഗൂഢാലോചന എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
സ്മാര്‍ട്ട്‌വാച്ച്, ഇയര്‍ഫോണ്‍ തുടങ്ങിയവ ഉപയോഗിച്ചു നടത്തിയ തട്ടിപ്പില്‍ സൈബര്‍ നിയമങ്ങള്‍ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."