വ്യവസായ വികസനത്തിന് സമഗ്ര കര്‍മപദ്ധതി: മന്ത്രി രാജീവ്
തിരുവനന്തപുരം: കൂടുതല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇതിലൂടെ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കര്‍മ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. കേരളത്തിലെ വിവിധ വ്യവസായികളുമായി ഓണ്‍ലൈനില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. നൂറുദിനം, ഒരു വര്‍ഷം, അഞ്ചു വര്‍ഷം എന്നിങ്ങനെ കാലപരിധി നിശ്ചയിച്ചുകൊണ്ടാണ് പദ്ധതികള്‍ നടപ്പിലാക്കുക. കഴിഞ്ഞ ബജറ്റിലും പ്രകടന പത്രികയിലുമുള്‍പ്പെടുത്തിയിട്ടുള്ള പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയാവും കര്‍മപദ്ധതിയെന്നും മന്ത്രി പറഞ്ഞു.മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കും. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ മൂന്നുലക്ഷം യൂനിറ്റുകള്‍ തുടങ്ങാനും ആറുലക്ഷം തൊഴില്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രാദേശിക വ്യവസായ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുന്നതിന് രൂപരേഖ തയാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."