HOME
DETAILS
MAL
വാക്കുകള്‍ അടര്‍ത്തിമാറ്റി വ്യാഖ്യാനിച്ചുവെന്ന് രാഹുല്‍; അയോഗ്യനാക്കിയ കേസില്‍ വിധി വ്യാഴാഴ്ച
backup
April 13 2023 | 13:04 PM
സൂറത്ത്: മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി 20ലേയ്ക്ക് മാറ്റി. കേസില്‍ അന്ന് വിധി പറയും. തനിക്കെതിരെയുള്ള കുറ്റം സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം സെഷന് കോടതി ഇന്ന് അംഗീകരിച്ചില്ല. മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."