തൃക്കാക്കരയില്‍ ബി.ജെ.പിക്ക് കെട്ടിവച്ച കാശുപോയി
കൊച്ചി: തൃക്കാക്കരയില്‍ നേരിട്ടേറ്റുമുട്ടിയ ഇരു മുന്നണികളോടും മത്സരിക്കുകയും വിജയപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്ത എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണനു കെട്ടിവച്ച കാശ് നഷ്ടമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജില്ലാ നേതാവിനു ലഭിച്ച വോട്ടുകള്‍ പോലും പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനു ലഭിച്ചുമില്ല. 12,957 വോട്ടുകളുമായി മൂന്നാം സ്ഥാനമാണ് രാധാകൃഷ്ണന് നേടാനായത്.
വലിയ പ്രചാരണകോലാഹലം സൃഷ്ടിച്ചെങ്കിലും കെട്ടിവച്ച കാശ് കിട്ടാതെ ബി.ജെ.പി. പി.സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗവും അറസ്റ്റും നേട്ടമാക്കാമെന്ന് പ്രതീക്ഷിച്ച പാര്‍ട്ടിക്ക് ഉണ്ടായിരുന്ന വോട്ട് കൂടി ചോര്‍ന്നു. എ.എന്‍ രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കി എന്‍.ഡി.എ ഇത്തവണ പണം വാരിയെറിഞ്ഞു പ്രചാരണം നടത്തിയെങ്കിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.
1,35,349 വോട്ടുകളാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്. ഇതിന്റെ ആറിലൊന്ന് ലഭിച്ചാല്‍ മാത്രമേ കെട്ടിവച്ച കാശ് ലഭിക്കൂ. കുറഞ്ഞത് 22,559 വോട്ട് ലഭിക്കണം. 9,600 വോട്ടിന്റെ കുറവാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."