നിശാപാർട്ടിക്ക് പുറപ്പെട്ട 17കാരിയെ വിദ്യാർഥികൾ കൂട്ടബലാത്സംഗത്തിനിരയാക്കി
സംഘത്തിൽ
എം.എൽ.എയുടെ മകനും
ഹൈദരാബാദ്
ഹൈദരാബാദിൽ നിശാപാർട്ടിക്കായി പബ്ബിലേക്ക് പോവുകയായിരുന്ന 17കാരിയെ കാറിൽവച്ച് സ്‌കൂൾ വിദ്യാർഥിനികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. എം.എൽ.എയുടെ മകൻ ഉൾപ്പെട്ട സംഘമാണ് പ്രതികളെന്നും വാർത്ത പുറത്തുവന്നത് ഇപ്പോഴാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 11, 12 ക്ലാസുകളിലെ ആൺകുട്ടികളാണ് കേസിലെ പ്രതികൾ. ഇവരെല്ലാം രാഷ്ട്രീയ ബന്ധമുള്ളവരുടെ മക്കളാണ്.
സുഹൃത്തുക്കളോടൊപ്പം പബ്ബിലേക്ക് പോകാൻ മെഴ്‌സിഡസ് കാറിൽ പോയ പെൺകുട്ടിയെ അഞ്ചു ആൺകുട്ടികൾ കാർ ജൂബിലി ഹില്ലിൽ നിർത്തി പീഡിപ്പിക്കുകയായിരുന്നു. മറ്റുള്ളവർ കാറിന് കാവൽനിന്നു. സംഘത്തിലുണ്ടായിരുന്ന എം.എൽ.എയുടെ മകൻ പീഡനത്തിനു മുമ്പ് കാറിൽ നിന്ന് ഇറങ്ങിപ്പോയതായും റിപ്പോർട്ടുണ്ട്. പെൺകുട്ടിയുടെ നെറ്റിയിലെ മുറിവ് കണ്ട് പിതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പിതാവിന്റെ പരാതിയെ തുടർന്ന് പൊലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനത്തിനും കേസെടുത്തു. വനിതാ ഓഫിസർമാർക്ക് നൽകിയ മൊഴിയിൽ ഒരാളുടെ പേര് മാത്രമാണ് പെൺകുട്ടിക്ക് പറയാൻ കഴിയുന്നതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."