ആദിവാസി കോളനികളിൽ അനാശാസ്യ പ്രവർത്തനമെന്ന് മന്ത്രി
കൽപ്പറ്റ
ആദിവാസി കോളനികളിൽ പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തിയത് അനാശാസ്യ പ്രവർത്തനങ്ങൾ അടക്കം ഇല്ലാതാക്കാനെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ഇതൊരു കരുതൽ മാത്രമാണ്.
വിധുരയിലടക്കം കൗമാരക്കാരികളായ അഞ്ചിലധികം കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ആരെയും പ്രവേശിപ്പിക്കാതിരിക്കില്ല. മാധ്യമങ്ങൾക്ക് അടക്കം കോളനികളിലേക്കു കടന്നുചെല്ലാം. എന്നാൽ റിസർച്ചെന്നും മറ്റും പറഞ്ഞ് കോളനികളിലെത്തി അവരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളെയാണ് എതിർക്കുന്നത്.
പലതരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങളും കോളനികളിൽ നടക്കുന്നുണ്ട്. യുവാക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നു. ഇക്കാരണങ്ങളെല്ലാം മുൻനിർത്തിയാണ് പൊലിസ്, വനം, എക്‌സൈസ് വകുപ്പുകളുടെയെല്ലാം നിർദേശം പരിഗണിച്ച് പട്ടികവർഗ വകുപ്പ് നിയന്ത്രണം കൊണ്ടുവന്നത്. കോളനികളുടെ അധികാരമുള്ള ഉദ്യോഗസ്ഥന്റെ അനുമതിയോടെ ആർക്കും അങ്ങോട്ടുപോകാം.
ആദിവാസി സമൂഹത്തിൽനിന്നു തന്നെയാണ് നിയന്ത്രണം വേണമെന്ന ആവശ്യം ഉയർന്നുവന്നതെന്നും മന്ത്രി അവകാശപ്പെട്ടു. അതേസമയം കോളനികളെ ആക്ഷേപിച്ചുള്ള മന്ത്രിയുടെ പ്രസ്താവന വീണ്ടും വിവാദങ്ങൾക്കു വഴിവച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."