ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍
ലഖ്‌നോ: രാസവസ്തുക്കള്‍ ഉപയോഗിച്ച് വ്യാജപാല്‍ നിര്‍മാണം. 20 വര്‍ഷത്തോളമായി കച്ചവടം നടത്തിയ ആള്‍ ഒടുവില്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അജയ് അഗര്‍വാള്‍ എന്നയാളാണ് വ്യാജപാല്‍ക്കച്ചവടക്കാരന്‍. അഗര്‍വാള്‍ ട്രേഡേഴ്‌സ് എന്ന ഇയാളുടെ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. 20 വര്‍ഷമായി ഇയാള്‍ വ്യാജ പാല്‍ മാത്രമല്ല വ്യാജ പനീറും വില്‍ക്കുകയാണ്.
അഗര്‍വാള്‍ ട്രേഡേഴ്‌സിന്റെ ഗോഡൗണ്‍ കഴിഞ്ഞ ദിവസം ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അധികൃതര്‍ റെയ്ഡ് ചെയ്തിരുന്നു. വന്‍ തോതില്‍ രാസവസ്തുക്കളാണ് ഇവിടെ നിന്ന് പിടികൂടിയത്. അഞ്ച് മില്ലി ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് രണ്ട് ലിറ്റര്‍ പാല്‍ ഉണ്ടാക്കാമെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍ വരെ കൃത്രിമമായി നിര്‍മിക്കാന്‍ കഴിയുമത്രെ.
രാസവസ്തു കൂട്ടിക്കലര്‍ത്തി പാല്‍ നിര്‍മിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പാലിന്റെ മണം ലഭിക്കാന്‍ ഫ്‌ളേവറിങ് ഏജന്റുകളാണ് ഉപയോഗിക്കുന്നത്. ഇയാളുടെ സ്ഥാപനത്തില്‍ നിന്ന് കൃത്രിമ മധുരപദാര്‍ഥങ്ങളും വന്‍തോതില്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലേറെയും രണ്ട് വര്‍ഷം മുമ്പേ കാലാവധി കഴിഞ്ഞതുമാണ്. കാസ്റ്റിക് പൊട്ടാഷ്, വേ പൗഡര്‍, സോര്‍ബിറ്റോള്‍, മില്‍ക്ക് പെര്‍മിയേറ്റ് പൗഡര്‍, സോയ ഫാറ്റ് തുടങ്ങിയവയാണ് ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്തത്.
A major fake milk and paneer scam was uncovered in Bulandshahr, Uttar Pradesh, after 20 years of illegal trade.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."