HOME
DETAILS

എ ഐ ക്യാമറയില്‍ കുടുങ്ങിയാലും പ്രമുഖര്‍ക്ക് 'ഇളവ്'

  
backup
April 19, 2023 | 2:21 PM

road-safety-mvd-police-ai-camera-kerala-govt

തിരുവനന്തപുരം: എ ഐ കാമറകള്‍ നിയമലംഘനം നടത്തുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ കാമറയില്‍ കുടുങ്ങിയാലും പിഴ അടക്കേണ്ടിവരില്ല. പിഴവില്‍ നിന്ന് പ്രമുഖരെ ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. പലപ്പോഴും വേഗ നിയന്ത്രണം കാറ്റില്‍ പറത്തി നിരത്തുകളിലൂടെ പായുന്നത് മന്ത്രിമാരുള്‍പ്പെടെയുള്ളവരാണ്. നിയമം കര്‍ക്കശമാക്കിയാല്‍ ഏറ്റവും കൂടുതല്‍ പിഴ ഒടുക്കേണ്ടിവരുന്നതും ഇവരായിരിക്കും. ഈ സാഹചര്യത്തിലാണ് പ്രമുഖര്‍ക്ക് 'ഇളവ്' അനുവദിക്കുന്നത്.

മുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ജഡ്ജിമാര്‍, മറ്റു പ്രധാന പദവികള്‍ വഹിക്കുന്നവര്‍, ക്രമസമാധാനപരിപാലനത്തിനായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ എന്നിവരുടെ വാഹനങ്ങളാണ് ഒഴിവാക്കുന്നത്. ഹെല്‍മെറ്റ്,സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര. ബൈക്കുകളില്‍ മൂന്ന് പേര്‍ അടങ്ങുന്ന യാത്ര, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് എഐ ക്യാമറകള്‍ കണ്ടെത്തുക. രാത്രിയാത്രയില്‍ പോലും കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയിരുന്നാല്‍ ഇത് കണ്ടെത്താന്‍ ക്യാമറകള്‍ക്കാകും.

ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റം അടുത്ത ക്യാമറയിലും പതിഞ്ഞാല്‍ വീണ്ടും പിഴ അടക്കേണ്ടി വരുമെന്ന് ആര്‍ടിഒ അറിയിക്കുന്നു. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷമാകും നോട്ടീസ് അയക്കുക. ഇത്തരത്തില്‍ ഒരു ദിവസം 30,000 നോട്ടീസുകള്‍ അയക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  14 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  14 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  14 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  14 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  14 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  14 days ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  14 days ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  14 days ago
No Image

തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവും മക്കളും പൊലിസിൽ കീഴടങ്ങി

Kerala
  •  14 days ago