HOME
DETAILS
MAL
ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം
Web Desk
July 09, 2026 | 4:10 PM
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ (52) ആണ് മരിച്ചത്.
കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അധികൃതർ രാജേഷിനെ ഡോക്ടറെ കാണാൻ അനുവദിച്ചില്ലെന്നും ക്യൂവിൽ തന്നെ നിർത്തിയെന്നുമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.
രോഗിയുടെ മരണത്തെത്തുടർന്ന് ആശുപത്രിയിൽ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാരും പൊതുപ്രവർത്തകരും ആശുപത്രിയിൽ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."