പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി
തിരുവനന്തപുരം: സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD) തുക പുനഃപരിശോധിക്കാൻ കെഎസ്ഇബി തീരുമാനിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പുതിയ നിർദ്ദേശപ്രകാരം ഉപഭോക്താക്കൾക്ക് പുതുക്കിയ നോട്ടീസ് നൽകുമെന്നും, നിലവിൽ തുക അടച്ചവർക്ക് അത് തിരികെ നൽകുകയോ വരും മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് ക്രമീകരിക്കുകയോ ചെയ്യുമെന്നും കെഎസ്ഇബി അറിയിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ശരാശരി പ്രതിമാസ വൈദ്യുതി ഉപയോഗത്തിന് ആനുപാതികമായിട്ടായിരിക്കും ഇനി സെക്യൂരിറ്റി ഡെപ്പോസിറ്റ് കണക്കാക്കുക. ജൂൺ 29-നാണ് റെഗുലേറ്ററി കമ്മിഷൻ ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. എന്നാൽ, സെക്യൂരിറ്റി ഡെപ്പോസിറ്റിലെ ഫിക്സഡ് ചാർജ് നിർണ്ണയിക്കുമ്പോൾ ആകെ പ്രതിമാസ വൈദ്യുതി ഉപയോഗം തന്നെ പരിഗണിക്കേണ്ടതുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് നോട്ടീസ് ഇതിനകം ലഭിച്ച സോളാർ ഉപഭോക്താക്കളുടെ കണക്കുകൾ പുനഃപരിശോധിച്ച് പുതിയ നോട്ടീസ് നൽകും. നോട്ടീസ് പ്രകാരം ഇതിനകം പണമടച്ച ഉപഭോക്താക്കൾക്ക് ആ തുക തിരികെ നൽകുകയോ അടുത്ത ബില്ലുകളിൽ കുറവുചെയ്തു നൽകുകയോ ചെയ്യും.
ഇത് സംബന്ധിച്ച നിർദ്ദേശം സെക്ഷൻ ഓഫീസുകൾക്ക് കൈമാറും. കണക്കുകൾ പുനഃപരിശോധിച്ച് പുതിയ നോട്ടീസ് നൽകുന്നതുവരെ, അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് അടച്ചില്ലെന്ന പേരിൽ സോളാർ ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കില്ലെന്നും കെഎസ്ഇബി ഉറപ്പുനൽകി.
സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിലെ അപാകതകൾ സംബന്ധിച്ച് സോളാർ ഉപഭോക്താക്കൾക്കിടയിൽ പരന്ന ആശങ്ക പരിഹരിക്കുന്നതിനാണ് കെഎസ്ഇബിയുടെ ഈ അടിയന്തര ഇടപെടൽ.
KSEB was previously calculating the ACD (Additional Cash Deposit)—which acts as a security deposit—based on a solar consumer's total consumption, including the electricity they generated and consumed on their own from their rooftop solar panels. This led to unfairly high deposit demands.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."