ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍; കേരളത്തില്‍ ശനിയാഴ്ച
കോഴിക്കോട്: കേരളത്തില്‍ ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഈദുല്‍ ഫിത്വ് ര്‍ ശനിയാഴ്ച. ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ഈദുല്‍ഫിത്വ് ര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത്, ജന. സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.
അതേസമയം, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വെള്ളിയാഴ്ചയാണ് ചെറിയ പെരുന്നാള്‍. ഒമാന്‍ ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും.
ഉത്തരേന്ത്യയിലും പാകിസ്താനിലും മാസപ്പിറവി ദൃശ്യമായില്ല. ശനിയാഴ്ചയാണ് ഇവിടങ്ങളില്‍ പെരുന്നാള്‍. മലേഷ്യ, സിംഗപൂര്‍ എന്നിവിടങ്ങളിലും ശനിയാഴ്ചയാണ് പെരുന്നാള്‍. കാനഡയില്‍ വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുമെന്ന് മുസ്്‌ലിം സംഘടനകള്‍ അറിയിച്ചു.
EID DAY GULF COUNTRY'S CELEBRATE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."