HOME
DETAILS

മില്‍മ കാലിത്തീറ്റ സബ്‌സിഡി പിന്‍വലിച്ചു

  
backup
June 06, 2021 | 4:38 AM

4563153213


നിലമ്പൂര്‍: മില്‍മ കാലിത്തീറ്റയ്ക്ക് നല്‍കിവന്നിരുന്ന സബ്‌സിഡി പിന്‍വലിച്ചു.
കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഒരുമാസം കൊണ്ട് സബ്‌സിഡി കൂടി ഇല്ലാതായതോടെ ക്ഷീരകര്‍ഷകര്‍ കടുത്ത ദുരിതത്തിലായി. ഏഴുമാസമായി നല്‍കിവന്നിരുന്ന സബ്‌സിഡിയാണ് ഒരുമാസംകൊണ്ട് പിന്‍വലിച്ചത്.
മെയ് ഒന്നുമുതല്‍ 30 രൂപയും ജൂണ്‍ ഒന്ന് മുതല്‍ 70 രൂപയുമാണ് പിന്‍വലിച്ചത്. സബ്‌സിഡി പിന്‍വലിച്ചതോടെ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റകള്‍ക്ക് മില്‍മയുടേതിനെക്കാള്‍ വിലക്കുറവാണെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.
സബ്‌സിഡിയുണ്ടായിരുന്നപ്പോള്‍ 1,140 രൂപയായിരുന്നു മില്‍മ റിച്ച് കാലിത്തീറ്റയുടെ വില. ഇപ്പോള്‍ ഇതേ കാലിത്തീറ്റ ക്ഷീരകര്‍ഷകര്‍ 1,240 രൂപ കൊടുത്ത് വാങ്ങണം.


മറ്റിനങ്ങള്‍ക്കും ഇതേ രീതിയില്‍ വില ഉയര്‍ന്നിട്ടുണ്ട്. മില്‍മ ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് മുന്‍പ് 1,270 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 1,370 രൂപ നല്‍കണം. മുന്‍പ് 1,315 രൂപയ്ക്ക് ലഭിച്ചിരുന്ന ബൈപ്രോ കാലിത്തീറ്റയ്ക്ക് ഇപ്പോള്‍ 1,415 രൂപ നല്‍കണം.
ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതുകൊണ്ടാണ് സബ്‌സിഡി പിന്‍വലിച്ചതെന്നാണ് അധികൃതരുടെ വാദം. മില്‍മയുടെ പുതിയ ഭരണസമിതിയാണ് സബ്‌സിഡി പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസത്തെ മറികടക്കാൻ മെസി; 2026 ലോകകപ്പിൽ അർജന്റീനൻ നായകനെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

Football
  •  2 days ago
No Image

ഒത്തുതീർപ്പ് അനുവദിക്കില്ല; കസ്റ്റഡിയിലിരിക്കെ പ്രതി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ കേരള പൊലിസ് വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി

National
  •  2 days ago
No Image

യുഎഇയിലെ കഠിനമായ ഉഷ്ണതരംഗങ്ങൾ 96 ശതമാനം കൃത്യതയോടെ മുൻകൂട്ടി അറിയാം; പുതിയ എഐ സാങ്കേതികവിദ്യയുമായി ശാസ്ത്രജ്ഞർ

uae
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് പദവി; പിന്നോട്ടില്ലെന്ന് സിപിഐ, മുന്നണി സിപിഎമ്മിനും സിപിഐക്കും ഒരുപോലെയെന്ന് ബിനോയ് വിശ്വം

Kerala
  •  2 days ago
No Image

ഹാലണ്ടിന്റെ പേര് പറഞ്ഞ് വോട്ട് പിടുത്തം; റയൽ മാഡ്രിഡ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കെതിരെ നിയമനടപടിക്ക് മാഞ്ചസ്റ്റർ സിറ്റി

Football
  •  2 days ago
No Image

ഹിജ്റ പുതുവർഷാരംഭം; ജൂൺ 15-ന് ദുബൈയിലെ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

മുട്ടയുടെ സാന്നിധ്യം കണ്ടെത്തി; ഒമാനില്‍ ഗോഡൈവ കുനാഫ ചോക്ലേറ്റ് ബാര്‍ പിന്‍വലിച്ചു

oman
  •  2 days ago
No Image

കുടുംബം ചിതയൊരുക്കി,അന്ത്യകർമ്മങ്ങൾ വരെ തുടങ്ങി; എവറസ്റ്റിൽ പ്രകൃതി ഒരുക്കിയ മരണക്കണിയിൽ നിന്നും ആറ് ദിവസങ്ങൾക്ക് ശേഷം ദാവ ഷെർപ തിരികെ ജീവിതത്തിലേക്ക്

International
  •  2 days ago
No Image

ജയിലില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു; പൊലിസ് മര്‍ദ്ദനമെന്ന് ആരോപിച്ച് കുടുംബം

Kerala
  •  2 days ago
No Image

പണികിട്ടി ബിസിസിഐ! അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി ഔട്ട്; പകരക്കാരനായി മലയാളി താരം എത്തുമോ?

Cricket
  •  2 days ago