'പിസയും സ്മാര്‍ട്ട് ഫോണും വീട്ടിലെത്തിച്ച് നല്‍കാമെങ്കില്‍ എന്തു കൊണ്ട് റേഷന്‍ നല്‍കിക്കൂടാ'; കേന്ദ്രത്തിനെതിരെ കെജ്‌രിവാള്‍
ന്യൂഡല്‍ഹി: റേഷന്‍ വീടുകളില്‍ എത്തിച്ചുനല്‍കാനുള്ള ഡല്‍ഹി സര്‍ക്കാറിന്റെ പദ്ധതിക്ക് അനുമതി നല്‍കാത്ത ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
റേഷന്‍ വീടുകളില്‍ എത്തിച്ചുനല്‍കാനുള്ള ഡല്‍ഹി സര്‍ക്കാറിന്റെ പദ്ധതിക്ക് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ശനിയാഴ്ച പറഞ്ഞിരുന്നു.കേന്ദ്രസര്‍ക്കാരിന്റെ അനുവാദമില്ലെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
'പദ്ധതി നടപ്പാക്കുന്നതിന്റെ രണ്ടുദിവസം മുമ്പാണ് കേന്ദ്രം അത് നിര്‍ത്തലാക്കിയത്. പിസയും സ്മാര്‍ട്ട് ഫോണും ഡ്രസും വീടുകളില്‍ എത്തിച്ചുകൊടുക്കാമെങ്കില്‍ എന്തുകൊണ്ട് വീടുകളില്‍ റേഷന്‍ എത്തിച്ചുകൂടാ. അദ്ദേഹം ചോദിച്ചു. തടസ്സങ്ങള്‍ ഒഴിവാക്കാന്‍ അഞ്ചു തവണയാണ് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് അനുമതി തേടിയത്.
ശക്തരായ റേഷന്‍ മാഫിയ ഈ പദ്ധതി പൊളിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 'നിങ്ങള്‍ റേഷന്‍ മാഫിയക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ പിന്നെ ആരാണ് പാവങ്ങള്‍ക്കൊപ്പം നില്‍ക്കുക' എന്നും കെജ്‌രിവാള്‍ ചോദിച്ചു.
കേന്ദ്രസര്‍ക്കാര്‍ എല്ലാവരുമായി യുദ്ധത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മമത ബാനര്‍ജി, മഹാരാഷ്ട്ര, ഡല്‍ഹി, ഝാര്‍ഖണ്ഡിലെ കര്‍ഷകര്‍, ലക്ഷദ്വീപിലെ ജനങ്ങള്‍ എന്നിവരുമായി കേന്ദ്രസര്‍ക്കാര്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതില്‍ ജനങ്ങള്‍ നിരാശരാണ്. ഇത്തരത്തില്‍ യുദ്ധം ചെയ്തുകൊണ്ടിരുന്നാല്‍ നാം കൊവിഡിനെ ചെറുക്കുന്നത് എങ്ങനെയാണ്? അദ്ദേഹം ചോദിച്ചു.
പദ്ധതികളുടെ നടത്തിപ്പിന് ഡല്‍ഹി സര്‍ക്കാറിന് കേന്ദ്രഗവണ്‍മെന്റിന്റെ അനുവാദത്തിന്റെ ആവശ്യമില്ല. എന്നിട്ടും വിവാദം ഒഴിവാക്കാനായി അഞ്ചു തവണയെങ്കിലും ഞങ്ങള്‍ അനുവാദം തേടിയിട്ടുണ്ട്.- കെജ്‌രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."