HOME
DETAILS

ലോകകേരള സഭയിൽ സഊദിയിൽ നിന്ന് കെഎംസിസി നേതാക്കളും

  
backup
June 15 2022 | 04:06 AM

loka-kerala-sabha-kmcc-leaders-selected

റിയാദ്: ലോകകേരള സഭയിൽ സഊദിയിൽ നിന്ന് കെഎംസിസി നേതാക്കളും പങ്കെടുക്കും. സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി (ജിദ്ദ), വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് (റിയാദ്), ജനറൽ സെക്രട്ടറി ഖാദർ ചെങ്കള (ദമാം), ട്രഷറർ കുഞ്ഞിമോൻ കാക്കിയ (മക്ക) എന്നീ നേതാക്കളെയാണ് ലോകകേരള സഭയിലേക്ക് സഊദിയിൽ നിന്ന് തെരഞ്ഞെടുത്തത്.

മൂന്നാമത് ലോക കേരള സഭ ഈ മാസം 16, 17,18 തീയതികളിൽ തിരുവനന്തപുരത്താണ് നടക്കുന്നത്. പ്രവാസികൾ നേരിടുന്ന വിഷയങ്ങളിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി ശക്തമായ ഇടപെടലുകൾ നടത്താനും പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുന്ന ലോക കേരള സഭയുടെ പ്രവാസികൾക്ക് ഗുണകരവും ക്രിയാത്മകവുമായ നീക്കങ്ങളുമായി സഹകരിക്കാനുമുള്ള പാർട്ടിയുടെ നിർദേശമനുസരിച്ചാണ് കെ.എം.സി.സി അംഗങ്ങൾ ലോകകേരള സഭയിൽ പങ്കെടുക്കുന്നത്.

കൊവിഡിന് ശേഷം സഊദിയിലെ പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും അവതരിപ്പിക്കുകയും പുതിയ മാറ്റങ്ങളിലേക്ക് കടക്കുന്ന സൗദിയുടെ അവസരങ്ങൾ മലയാളികൾക്കും ഉപയോഗപ്പെടുത്താനുള്ള സാധ്യതകളെ കുറിച്ചും സഭയിൽ നിർദേശങ്ങൾ വെക്കും. പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപനങ്ങളിലൊതുങ്ങാതെ ഓരോ പ്രവാസിക്കും അത് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള നടപടികൾക്ക് ഗൾഫ് നാടുകളിലെ എല്ലാ സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തി പദ്ധതികളാവിഷ്‌കരിക്കണമെന്നും നോർക്കയുടെ സേവനങ്ങൾ താഴെത്തട്ടിലുള്ള പ്രവാസികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കണമെന്നും കെഎംസിസി ആവശ്യപ്പെടും.



റിയാദിൽ ജയിലിൽ വധശിക്ഷക്ക് വിധിച്ചു കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് സർക്കാരിന്റെയും ലോകകേരള സഭയുടെയും നോർക്ക റൂട്‌സ് വൈസ് ചെയർമാൻ എം.എ യൂസഫലിയുടെയും സഹായം തേടുമെന്നും സമ്മേളനത്തിൽ പങ്കെടുക്കുന്ന അഷ്‌റഫ് വേങ്ങാട്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  23 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  23 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  23 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  23 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  23 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  23 days ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  23 days ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  23 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  23 days ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  23 days ago