HOME
DETAILS

കേരള സ്‌റ്റോറിക്കു സ്തുതിപാടി പരസ്യം; എവിടെ കിട്ടും ആ ഇനാം, ഹിന്ദു ഐക്യവേദിയുടെ ഒരു കോടി രൂപക്ക് ക്യൂനിന്ന് ദീപാ നിശാന്തടക്കം കൂടുതല്‍ പേര്‍

  
backup
May 02 2023 | 17:05 PM

where-can-i-get-that-prize-deepa-nishant-and

എവിടെ കിട്ടും ആ ഇനാം, ഹിന്ദു ഐക്യവേദിയുടെ ഒരു കോടി രൂപക്ക് ക്യൂനിന്ന് ദീപാ നിശാന്തടക്കം കൂടുതല്‍ പേര്‍

 

തൃശൂര്‍: വിദ്വേഷ പ്രചാരണവുമായി പുറത്തുവരുന്ന 'ദ കേരള സ്‌റ്റോറി'യുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഒരു കോടി രൂപക്കായി ക്യൂ നിന്ന് നിരവധിപേര്‍. സോഷ്യല്‍ മീഡിയയിലാണ് ചര്‍ച്ചകളില്‍ ഹിന്ദു ഐക്യവേദിയെ ട്രോളുന്നത്.
സിനിമയുടെ ടീസറിലോ ട്രെയിലറിലോ 32,000 പേരെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടുപോയി എന്നു പറയുന്നതിന്റെ തെളിവ് ഹാജരാക്കിയാല്‍ ഒരു കോടി രൂപ നല്‍കുമെന്ന വാഗ്ദാനവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു. ആര്‍.വി. ബാബുവിന്റെ ഫോട്ടോ സഹിതമായിരുന്നു പോസ്റ്റര്‍. ഇതിനെ പൊളിച്ചടുക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും ഒരുകോടി രൂപ ഇനാം ചോദിച്ച് രംഗത്തെത്തി. ടീസറിന്റെ സ്‌ക്രീന്‍ ഷോട്ടടക്കം ഹാജരാക്കിയാണവര്‍ ഹിന്ദു ഐക്യവേദിയെ വെല്ലുവിളിച്ചിരിക്കുന്നത്.

ചിത്രത്തില്‍ 10 മാറ്റങ്ങള്‍ വരുത്തണമെന്നാണ് സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ കണ്ടിഷനോടെയാണ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചത്. സിനിമയിലെ ചില സംഭാഷണങ്ങള്‍ ഒഴിവാക്കണം. കേരള മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

32,000 പേരെ മതംമാറി സിറിയയിലേക്ക് കൊണ്ടുപോയെന്ന പ്രചാരണത്തിന് തെളിവ് കൊണ്ടുവന്നാല്‍ ഒരു കോടി രൂപ ഇനാം നല്‍കുമെന്ന് മുസ്ലിം യൂത്ത് ലീഗ് വെല്ലുവിളിച്ചിരുന്നു. സിനിമക്കെതിരേ പ്രതിരോധം ശക്തമായതോടെ, ടീസറില്‍നിന്ന് '32000 യുവതികളുടെ കഥ' എന്നത് തിരുത്തി മൂന്നു എന്നാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇതിന്റെ അടക്കം സ്‌ക്രീന്‍ ഷോട്ടുമായാണ് ദീപ നിശാന്ത് രംഗത്തെത്തിയത്. 'രാഷ്ട്രീയ ജാഗ്രതയുള്ള ഒരുകൂട്ടം മനുഷ്യരുടെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് ടീസറിലെ 32000 തിരുത്തി മൂന്ന് എന്നാക്കുകയായിരുന്നു ഹിന്ദു ഐക്യവേദീന്റെ ഒരുകോടി രൂപ എവിടെ വന്നാ കിട്ടും?' അവര്‍ ഫേസ്ബുക്കില്‍ പരിഹസിക്കുന്നു.

കേരളത്തിലെ 32,000 സ്ത്രീകളുടെ ഹൃദയഭേദകമായ കഥ' എന്നായിരുന്നു ഇവര്‍ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയിലറിന്റെ അടിക്കുറിപ്പ്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതിനുപിന്നാലെ ഈ കുറിപ്പ് മാറ്റി മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ഥ കഥകള്‍' എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന വിവരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് ഭേദഗതി ബിൽ: നിയമപരമായി നേരിടും: സമസ്‌ത

Kerala
  •  22 days ago
No Image

വെക്കേഷനിൽ ക്ലാസുകൾ നടത്തേണ്ട, ട്യൂഷനുകൾ രാവിലെ 10.30 വരെ; ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

Kerala
  •  22 days ago
No Image

വെടിക്കെട്ട് വീരന്മാരുടെ ടീമിനെ നാണംകെടുത്തി കൊൽക്കത്ത; ചാമ്പ്യന്മാർക്ക് വമ്പൻ ജയം

Cricket
  •  22 days ago
No Image

നോര്‍ത്ത് ബാത്തിനയിലൂടെ അനധികൃത പ്രവേശനം; 27 പാകിസ്താനികള്‍ അറസ്റ്റില്‍

oman
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-03-04-2025

PSC/UPSC
  •  22 days ago
No Image

പ്രവാസി സ്ത്രീകളെ വിവാഹം ചെയ്യുന്ന കുവൈത്തി പൗരന്മാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

Kuwait
  •  22 days ago
No Image

മമത സർക്കാരിന് തിരിച്ചടി; 25,000 അധ്യാപക-അനധ്യാപക നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

National
  •  22 days ago
No Image

ഉറങ്ങുമ്പോൾ ഭാര്യ തിളച്ച വെള്ളത്തിൽ മുളകുപൊടിയും ഉപ്പും ചേർത്ത് ഒഴിച്ചു; മകളെയും തന്നെയും കൊല്ലാൻ നോക്കുന്നു; ആരോപണവുമായി ഡൽഹി സ്വദേശി

Kerala
  •  22 days ago
No Image

തലശ്ശേരിയിൽ രേഖകളില്ലാതെ വീട്ടിൽ സൂക്ഷിച്ച 44 ലക്ഷത്തിൽ അധികം പണവും ആഭരണങ്ങളും പൊലിസ് പിടികൂടി

Kerala
  •  22 days ago
No Image

ബെംഗളൂരുവിൽ സഹോദരനെ മർദിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽ

latest
  •  22 days ago