HOME
DETAILS

വിമാനത്തിലെ പ്രതിഷേധം: നിലപാട് തിരുത്തി കോടിയേരി, നടന്നത് വധശ്രമം തന്നെ, മലക്കം മറിച്ചില്‍ പാര്‍ട്ടി പ്രതിരോധത്തിലായപ്പോള്‍

  
backup
June 17, 2022 | 5:21 AM

protest-on-the-plane-kodiyeri-changed-his-stand-what-happened-was-an-assassination-attempt111

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായി നടന്ന ആക്രമണത്തില്‍ നിലപാട് തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയുടെ ആദ്യ നിലപാട് പാര്‍ട്ടിയെയും ഇ.പി. ജയരാജനെയുമെല്ലാം പ്രതിരോധത്തിലാക്കിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് മലക്കം മറിച്ചില്‍ എന്നാണ് വിലയിരുത്തല്‍.
വിമാനത്തില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി നടത്തിയത് വധശ്രമമായിരുന്നുവെന്നും ഇ.പി ജയരാജന്റെയും മറ്റും സന്ദര്‍ഭോചിതമായ ഇടപെടല്‍കൊണ്ടാണ് അക്രമികള്‍ക്ക് മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നതെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം നിലപാട് മാറ്റി.

പ്രതിഷേധിക്കാനായി മൂന്നുപേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നാതായാണ് കോടിയേരി നേരത്തെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി പറഞ്ഞിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കോഴിക്കോട് നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ പരാമര്‍ശം. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത്.

എന്ന ഈ നിലപാട് തിരുത്തുകയാണ് ഇന്നത്തെ ദേശാഭിമാനി ലേഖനത്തില്‍. അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് പ്രതിഷേധ മുദ്രാവാക്യമായിരുന്നു. അതു പിന്നീട് വധശ്രമമായി മാറ്റി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ക്രിമിനലുകളായ മൂന്ന് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ ശ്രമിച്ചത് നിസ്സാരസംഭവമല്ല. പഞ്ചാബിലെ ഭിന്ദ്രന്‍വാലാ ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യപരമായ പ്രതിഷേധമായി കാണാനാകില്ല. കോണ്‍ഗ്രസ് നടപടിയോട് ബി.ജെ.പി വിയോജിച്ചിട്ടില്ല. പകരം അടുത്തദിവസം ക്ലിഫ്ഹൗസ് ലാക്കാക്കി മഹിളാമോര്‍ച്ചയുടെ അരാജകത്വ പ്രകടനമായിരുന്നുവെന്നുമാണ് ലേഖനത്തിലെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ സഞ്ചാര സ്വതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പൊലിസും, ഏജന്‍സികളും മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കും. കണ്ണൂര്‍ തിരുവനന്തപുരം വിമാനത്തില്‍ ആക്രമികള്‍ പാഞ്ഞടുത്ത് മുഖ്യമന്ത്രി വിമാനത്തില്‍ ഉള്ളപ്പോള്‍ തന്നെയാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ രണ്ട് രാഷ്ട്രീയ മുന്നണി എന്തിനാണെന്നു ചോദിക്കുന്ന കോടിയേരി എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ അപായപ്പെടുത്താനും യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ സയാമീസ് ഇരട്ടകളെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്നും ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  3 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  3 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  3 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  3 days ago
No Image

കര്‍ണാടകയിലെ ഹുന്‍സൂരില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

latest
  •  3 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  3 days ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  3 days ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  3 days ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  3 days ago