HOME
DETAILS

പൊലിസ് നടപ്പാക്കുന്നത് ഇരട്ട നീതി: മുഖ്യമന്ത്രി തന്നെ കള്ളക്കേസ് കൊടുക്കുന്നു; സി.പി.എം വധഭീഷണി മൂലം നാടുവിടുകയാണെന്നും വി.ഡി സതീശന്റെ പരിഹാസം

  
backup
June 17, 2022 | 7:10 AM

police-implement-double-justice-vd-satheesan-mocks-cpm-for-leaving-due-to-death-threats-kerala-news-12345

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തനിക്കെതിരെ സി.പിഎം വധഭീഷണി മുഴക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ തമിഴ് നാട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തന്നെ കൊല്ലും, വഴിനടത്തില്ല എന്നൊക്കെയാണ് പ്രഖ്യാപനങ്ങള്‍. പരസ്യമായി വധഭീഷണിയുണ്ട്. ഈ ഭീഷണി കൊണ്ട് സമരം നിര്‍ത്തില്ലെന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും. തീയതി ഉടന്‍ തീരുമാനിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി തന്നെ കള്ളക്കേസ് കൊടുക്കുന്നു. സി.എം ഓഫീസില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ഇ.പി ജയരാജന്‍ ആദ്യം പറഞ്ഞത് മാറ്റി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് പോലിസ് നടപ്പാക്കുന്നത് രണ്ട് നീതിയാണെന്നും സതീശന്‍ പറഞ്ഞു.
പൂന്തുറയില്‍ എസ്ഐയെ ആക്രമിച്ചതിന് വധശ്രമ കേസ് എടുത്തില്ല. പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്തു.കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. കേസ് എടുക്കുന്നില്ല. ഡി.വൈ.എഫ്.ഐ, സി.പി.എം ക്രിമിനലുകള്‍ക്ക് ഒപ്പം പൊലിസ് കൂടി ചേരുന്നു. മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം നടക്കുന്നു. അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  a month ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  a month ago
No Image

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

Kerala
  •  a month ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  a month ago
No Image

91,477 അനധികൃത വാഹനങ്ങൾ നിരത്തിൽ; സർക്കാരിന് നഷ്ടം 47.69 കോടി

Kerala
  •  a month ago
No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  a month ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  a month ago
No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  a month ago
No Image

ശനിയാഴ്ച്ച വരെ മഴ തുടരും; ഇന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  a month ago