'അബ്ബാസ്' കഥ പ്രവാചക നിന്ദ വിഷയത്തില്‍ മുസ്‌ലിം രാഷ്ട്രങ്ങളെ അനുനയിപ്പിക്കാന്‍; എങ്ങനെയാണ് ഇത്ര പെട്ടെന്ന് മോദിയുടെ ജീവിതത്തില്‍ മുസ്‌ലിങ്ങള്‍ കടന്നു വരുന്നത്-ഷമ മുഹമ്മദ്
ന്യൂഡല്‍ഹി: പ്രവാചക നിന്ദയെ തുടര്‍ന്ന് ഇടഞ്ഞു നില്‍ക്കുന്ന മുസ്‌ലിം രാജ്യങ്ങളെ തണുപ്പിക്കാനുള്ള അടവാണ് മോദിയുടെ മുസ്‌ലിം സുഹൃത്ത് അബ്ബാസിന്റെ കഥയെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്.
എത്ര പെട്ടെന്നാണ് മോദിയുടെ ജീവിതത്തില്‍ മുസ്‌ലിങ്ങള്‍ കടന്നു വരുന്നതെന്നും അവര്‍ പരിഹസിച്ചു.
'മുഹമ്മദ് നബിയെ ബി.ജെ.പി വക്താവ് അധിക്ഷേപിച്ചതില്‍ മുസ്ലിം രാജ്യങ്ങള്‍ അപലപിച്ചതിന് ശേഷം അവരെ സമാധാനിപ്പിക്കാന്‍ മോദിയുടെ പുതിയ കഥയാണ് അബ്ബാസ്. അല്ലെങ്കില്‍ എങ്ങനെയാണ് ഇത്ര പെട്ടെന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് പെട്ടെന്ന് മുസ്‌ലിങ്ങള്‍ കടന്നുവന്നത്,' ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു.
#अब्बास की @narendramodi की यह कहानी मुस्लिम देशों को उनके प्रवक्ता द्वारा पैगंबर मुहम्मद (P.B.U.H) के दुरुपयोग पर उनकी निंदा के बाद शांत करने के लिए नई है! कैसे अचानक उनकी जिंदगी में मुसलमान आ गए!
— Dr. Shama Mohamed (@drshamamohd) June 19, 2022
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പങ്കുവെച്ച ബ്ലോഗിലൂടെയായിരുന്നു കഴിഞ്ഞ ദിവസം ബാല്യകാല സുഹൃത്തായ അബ്ബാസിനെ പരിചയപ്പെടുത്തിയിരുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ട്രോളുകള്‍ സജീവമായിരുന്നു.
തന്റെ കുട്ടിക്കാല സുഹൃത്ത് എന്ന് പറഞ്ഞുകൊണ്ട് അബ്ബാസ് എന്നയാളെക്കുറിച്ച് മോദി പറയുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുന്നത്. തന്റെ അമ്മയുടെ 100ാമത് പിറന്നാളിന്റെ ഭാഗമായി പങ്കുവെച്ച കുറിപ്പിലായിരുന്നു അബ്ബാസ് എന്ന കുട്ടിക്കാല സുഹൃത്തിനെക്കുറിച്ചും മോദി പറഞ്ഞത്.
'എന്റെ പിതാവിന്റെ ഒരു അടുത്ത സുഹൃത്ത് ഞങ്ങളുടെ തൊട്ടടുത്ത ഗ്രാമത്തില്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ അബ്ബാസിനെ എന്റെ പിതാവ് ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
അബ്ബാസ് ഞങ്ങളുടെ കൂടെ താമസിച്ചു. ഞങ്ങളുടെ കൂടെ താമസിച്ചാണ് അവന്‍ അവന്റെ പഠനം പൂര്‍ത്തിയാക്കിയത്.
എല്ലാ വര്‍ഷവും ഈദിന് എന്റെ അമ്മ അബ്ബാസിന് പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കിയിരുന്നു,' എന്നായിരുന്നു മോദി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."