ഹജ്ജ്: ട്രെയിനുകള്‍ക്ക് ആലുവയില്‍ പ്രത്യേക സ്റ്റോപ്പ്
തിരുവനന്തപുരം: ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ചില ട്രെയിനുകള്‍ക്ക് ആലുവയില്‍ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081) സെപ്റ്റംബര്‍ അഞ്ചു വരെയും തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് (12082) സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 24 വരെയും ചെന്നൈ- തിരുവന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12695) സെപ്റ്റംബര്‍ നാലു വരെയും തിരുവന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12696) സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 15 വരെയും പോര്‍ബന്തര്‍- കൊച്ചുവേളി എക്‌സ്പ്രസ് (19262) ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെയും കൊച്ചുവേളി- പോര്‍ബന്തര്‍ എക്‌സ്പ്രസ് (19261) ഒക്ടോബര്‍ രണ്ടു മുതല്‍ ഒമ്പതു വരെയും ആലുവയില്‍ നിര്‍ത്തും.
അമൃത്‌സര്‍- കൊച്ചുവേളി എക്‌സ്പ്രസ് (12484) ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല് തീയതികളിലും കൊച്ചുവേളി- അമൃത്‌സര്‍ എക്‌സ്പ്രസ് (12483) സെപ്റ്റംബര്‍ 28, ഒക്ടോബര്‍ അഞ്ച്, 12 തീയതികളിലും ആലുവയില്‍ നിര്‍ത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."