സഊദിയിൽ തടവുകാർക്ക് പൊതുമാപ്പ്, ജയിൽ വകുപ്പ് നടപടികൾ ആരംഭിച്ചു
റിയാദ്: രാജ്യത്ത് ജയിലുകളിൽ കഴിയുന്നവർക്ക് പൊതുമാപ്പ് നൽകാൻ ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശം. ഇതിന്റെ ഭാഗമായി സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അർഹരായവരെ ജയിൽമോചിതരാക്കി അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ജയിൽ വകുപ്പ് ആരംഭിച്ചു. സൽമാൻ രാജാവിൻറ ഉത്തരവ് വേഗത്തിൽ നടപ്പാക്കാൻ ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് നിർദേശം നൽകിയതായി ജയിൽ ഡയറക്ടർ ജനറൽ വ്യക്തമാക്കി. സൽമാൻ രാജാവിെൻറ പൊതുമാപ്പ് ഉത്തരവിന് പബ്ലിക് പ്രോസിക്യൂട്ടർ ശൈഖ് സഊദ് ബിൻ അബ്ദുല്ല അൽമുഅ്ജിബ് നന്ദി രേഖപ്പെടുത്തി.
എന്നാൽ, ജയിൽ തടവുകാരിൽ പൊതുമാപ്പിന് അർഹരായവർ ആരൊക്കെയാണെന്നത് വ്യക്തമല്ല. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വന്നേക്കും. മാനുഷികമായ ഉത്തരവാണ് സൽമാൻ രാജാവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ജയിലിൽനിന്ന് മോചനം ലഭിച്ച് കുടുംബങ്ങളുമായി ഒന്നിച്ചു കഴിയുേമ്പാൾ രാജകാരുണ്യം പൊതുമാപ്പിെൻറ ഗുണഭോക്താക്കളുടെ ഹൃദയത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."