HOME
DETAILS

കാറില്‍ ലോങ്ങ് ട്രിപ്പ് അടിക്കാന്‍ പ്ലാന്‍ ഇടുകയാണോ? അറിയാം ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ ഈ കാറുകളെ

  
backup
May 12 2023 | 14:05 PM

list-of-some-best-cars-comfort-for-long-distance
list of some best cars comfort for long distance travelling
കാറില്‍ ലോങ്ങ് ട്രിപ്പ് അടിക്കാന്‍ പ്ലാന്‍ ഇടുകയാണോ? അറിയാം ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ ഈ കാറുകളെ

നിങ്ങളൊരു യാത്ര പ്രേമിയാണോ? സുഹൃത്തുക്കളുമായോ, കുടുംബവുമായോ, അല്ലെങ്കില്‍ തനിച്ചോ, കാറില്‍ ദീര്‍ഘ ദൂര യാത്രക്ക് നിങ്ങള്‍ പദ്ധതിയിടുന്നുണ്ടോ? എങ്കില്‍ ദൈര്‍ഘ്യമേറിയ യാത്രക്ക് അനുയോജ്യമായ തരത്തില്‍ ഒരു കാര്‍ കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാറില്‍ ലോംഗ് ഡ്രൈവുകള്‍ നടത്തുന്ന സന്ദര്‍ഭങ്ങളില്‍ സുഖകരമായും, തടസങ്ങള്‍ കൂടാതെയും യാത്ര നടത്താന്‍ പാകത്തിനുളള കാറുകളാണ് യാത്രക്കായി തെരെഞ്ഞെടുക്കേണ്ടത്. അത്തരത്തില്‍ ലോങ്ങ് ഡ്രൈവിന് അനുയോജ്യമായ ചില വാഹനങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

ടെയോട്ട വെല്‍ഫയര്‍


പ്രീമിയം എം.പി.വി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഒരു വാഹനമാണ് ടെയോട്ട വെല്‍ഫെയര്‍. ഒരു ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ തരത്തില്‍ വലിയ ക്ലാബിന്‍, പവര്‍ വിന്‍ഡോകള്‍, പ്ലഷ് സീറ്റുകള്‍, ഓഡിയോ സിസ്റ്റം, എയര്‍ കണ്ടീഷനിങ് മുതലായ സൗകര്യങ്ങള്‍ ഈ കാറിനുണ്ട്. നീണ്ട ഹൈവേ റോഡുകളില്‍ വെല്‍ഫയര്‍ മികച്ച യാത്രാ അനുഭവം പ്രധാനം ചെയ്യുന്നു.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

പരുക്കന്‍ റോഡുകളില്‍ പോലും സുഖകരമായ രീതിയില്‍ ദീര്‍ഘ യാത്ര നടത്താന്‍ പറ്റിയ വാഹനമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. വലിയ ക്യാബിന്‍, സുഖപ്രദമായ രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, പവര്‍ വിന്‍ഡോകള്‍, മികച്ച സുരക്ഷാ ഫീച്ചറുകള്‍,തുടങ്ങിയ സവിശേഷതകള്‍ ഈ കാറിനുണ്ട്. ശക്തമായ എഞ്ചിനാണ് ഈ കാറിനുളളത്.

ടാറ്റ ഹാരിയര്‍

എസ്.യു.വി ഇനത്തില്‍ പെടുന്ന ഒരു കാറാണ് ടാറ്റ ഹാരിയര്‍. ദീര്‍ഘ ദൂര യാത്രക്ക് വളരെ അനുയോജ്യമായ ഒരു എസ്.യു.വിയായാണ് ഈ കാര്‍ കണക്കാക്കപ്പെടുന്നത്. സുഗകരമായ റൈഡ് നിലവാരം, സൗകര്യപ്രദമായി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, വലിയ ക്യാബിന്‍ തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ ഈ കാറിലുണ്ട്.
പ്രീമിയം ഓഡിയോ സിസ്റ്റം, ടച്ച് സ്‌കീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, മികച്ച സുരക്ഷാ ഫീച്ചറുകള്‍ മുതലായ സൗകര്യങ്ങള്‍ ഈ കാറിനുണ്ട്.

കിയ കാര്‍ണിവല്‍


ലോങ്ങ് റൈഡിന് പറ്റിയ തരത്തിലുളള ഒരു ആഡംബര എം.പി.വിയാണ് കിയ കാര്‍ണിവല്‍. മികച്ച സുഖ സൗകര്യത്തോടെ ദീര്‍ഘദൂര യാത്ര നടത്താന്‍ ഈ കാര്‍ അനുയോജ്യമാണ്.വലിയ ക്യാബിന്‍, അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്ന സീറ്റിങ്, എന്നീ സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്ന ഈ കാറില്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, പ്രീമിയം ഓഡിയോ സിസ്റ്റം, മികച്ച സുരക്ഷാ ഫീച്ചറുകള്‍ തുടങ്ങി ഒട്ടനവധി സൗകര്യങ്ങളുമുണ്ട്.

മഹീന്ദ്ര xuv700


എസ്.യു.വി റേഞ്ചിലുളള ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ വാഹനമാണിത്. മികച്ച ഫീച്ചറുകളോടെ വിപണിയിലേക്കിറങ്ങിയ ഈ വാഹനത്തില്‍ വലിയ ക്യാബിന്‍, അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്ന തരത്തിലുളള മികച്ച സീറ്റുകള്‍,
ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക്ക് സണ്‍റൂഫ് തുടങ്ങി മികച്ച ഫീച്ചറുകള്‍ ഈ വാഹനത്തിനുണ്ട്. അതിനാല്‍ തന്നെ ദീര്‍ഘ ദൂര യാത്രക്കുളള മികച്ച ഓപ്ഷനാണ് ഈ കാര്‍.

Content Highlights:list of some best cars comfort for long distance travelling
കാറില്‍ ലോങ്ങ് ട്രിപ്പ് അടിക്കാന്‍ പ്ലാന്‍ ഇടുകയാണോ? അറിയാം ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ ഈ കാറുകളെ


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago