ഐഷ സുല്‍ത്താനയുടെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ദോഷമെന്ന് ദ്വീപ് ഭരണകൂടം
കൊച്ചി: ഐഷ സുല്‍ത്താനയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ദോഷകരമാണെന്ന് ലക്ഷദ്വീപ് ഭരണകൂടം. നടിയുടെ മുന്‍കൂര്‍ ജാമ്യഹരജി എതിര്‍ത്തു സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് കേന്ദ്ര സര്‍ക്കാരും ദ്വീപ് ഭരണകൂടവും നിലപാട് വ്യക്തമാക്കിയത്.
ചാനല്‍ ചര്‍ച്ചയിലെ ഐഷയുടെ ജൈവായുധ പരാമര്‍ശം അടിസ്ഥാന രഹിതവും ഗുരുതര പ്രത്യാഘാതം ഉണ്ടണ്ടാക്കുന്നതുമാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരാള്‍ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിട്ടും ഐഷ വഴങ്ങിയില്ല. ആരോപണത്തിന്റെ ഗൗരവം ചാനല്‍ അവതാരകന്‍ ചൂണ്ടിക്കാണിച്ചിട്ടും പരാമര്‍ശത്തില്‍ ഉറച്ചുനിന്ന ഐഷ പ്രത്യാഘാതം എന്തായാലും നേരിടാന്‍ തയാറാണെന്ന നിലപാടാണ് സ്വീകരിച്ചത്. പ്രതിയുടെ ആരോപണം ദ്വീപിലെ ജനങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള വെറുപ്പിനും പൊതുസമാധന ലംഘനത്തിനും കാരണമായിട്ടുണ്ടണ്ട്.ഈ സാഹചര്യത്തിലാണ് രാജ്യദ്രോഹത്തിന് കേസെടുത്തത്. പരാമര്‍ശത്തില്‍ പ്രതി പിന്നീട് ഖേദം പ്രകടിപ്പിച്ചത് കുറ്റം സമ്മതിച്ചതിന് തെളിവാണ്. ഖേദപ്രകടനം നിയമനടപടികളില്‍ നിന്ന് രക്ഷപെടാനുദ്ദേശിച്ചുള്ളതാണന്നും മാപ്പ് പറഞ്ഞതുകൊണ്ടണ്ട് ചെയ്ത കുറ്റം ഒഴിവാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."