HOME
DETAILS

പട്ടേലിന്റെ അതൃപ്തി; മെഡിക്കല്‍ ഡയരക്ടറുടെ കസേര തെറിച്ചു

  
backup
June 19 2021 | 20:06 PM

32-3

ജലീല്‍ അരൂക്കുറ്റി

കവരത്തി: കൊവിഡ് പ്രതിരോധരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിട്ടും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിന്റെ അതൃപ്തിക്ക് കാരണമായതോടെ ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് ഡയരക്ടറുടെ കസേര തെറിച്ചു.

ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. എം.കെ സൗദാബിയെ മെഡിക്കല്‍ ഓഫിസറായി തരംതാഴ്ത്തി, കവരത്തിയില്‍നിന്ന് ആന്ത്രോത്തിലേക്ക് സ്ഥലം മാറ്റി. ആന്ത്രോത്ത് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.പി ബഷീറിനെ പുതിയ മെഡിക്കല്‍ ഡയരക്ടറായി നിയമിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി മടങ്ങിയ ഇന്നലെ തന്നെ, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശശിപാല്‍ ഡബാസ് ഇതു സംബന്ധിച്ച ഉത്തരവിറക്കി.
മെഡിക്കല്‍ വകുപ്പിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ഉള്‍പ്പെടെ പട്ടേലിന്റെ പരിഷ്‌കാര നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ മെഡിക്കല്‍ ഡയരക്ടര്‍ താല്‍പര്യം കാണിച്ചില്ല. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 1.68 ലേക്ക് കുറഞ്ഞ ശേഷം ലോക്ക് ഡൗണ്‍ നീട്ടുന്നതിനോടും ഡയരക്ടര്‍ യോജിച്ചിരുന്നില്ല. ദാമന്‍ ആന്‍ഡ് ദിയു മെഡിക്കല്‍ ഡയരക്ടര്‍ ഡോ. ദാസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ലക്ഷദ്വീപ് ഡയരക്ടര്‍ പ്രവര്‍ത്തിക്കണമെന്ന പട്ടേലിന്റെ തീരുമാനത്തോടും സൗദാബി വിയോജിപ്പ് പ്രകടിപ്പിച്ചു. കൂടാതെ ഡോ.സൗദാബിയുടെ ഭര്‍ത്താവുംബി.ജെ.പി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യുട്ടിവ് കമ്മിറ്റിയംഗവുമായ ജാഫര്‍ ഷായുടെ നിലപാടും പട്ടേലിന്റെ അതൃപ്തി വര്‍ധിപ്പിക്കാന്‍ കാരണമായി.പട്ടേലിന്റെ നടപടികളെ ശക്തമായി എതിര്‍ത്ത് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നിലപാടുകളെ പിന്തുണക്കുന്ന നിലപാടാണ് ബി.ജെ.പിക്കുള്ളിലും പുറത്തും ജാഫര്‍ ഷാ സ്വീകരിച്ചത്. കൂടാതെ പട്ടേലിനെ മാറ്റണമെന്ന ആവശ്യം ദേശീയ നേതൃത്വത്തിന് മുന്നില്‍ ശക്തമായ ഭാഷയില്‍ ഉന്നയിക്കുകയും ചെയ്തു. പ്രഭാരി അബ്ദുല്ലക്കുട്ടിയുമായുള്ള ജാഫര്‍ ഷായുടെ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു പോകുകയും ചെയ്തിരുന്നു. ദ്വീപില്‍ പാര്‍ട്ടി സ്ഥാപകകാലം മുതല്‍ 23 വര്‍ഷം ജനറല്‍ സെക്രട്ടറിയായിരുന്നയാളാണ് മുന്‍ പഞ്ചായത്ത് അംഗം കൂടിയായ ജാഫര്‍ ഷാ. നേരത്തെയുണ്ടായിരുന്ന മെഡിക്കല്‍ ഡയരക്ടര്‍ ഡോ. അസ്‌ലമിനെ എസ്.ഒ.പി ഭേദഗതി ഉള്‍പ്പെടെ പല കാര്യങ്ങളിലും അനുകൂലിക്കാത്തതിന്റെ പേരിലാണ് പട്ടേല്‍ കല്‍പേനിയിലേക്ക് മെഡിക്കല്‍ ഓഫിസറായി തരംതാഴ്ത്തി സ്ഥലം മാറ്റിയത്. തുടര്‍ന്നാണ് സൗദാബിയെ നിയമിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സൗദാബിക്ക് കഴിഞ്ഞിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2000ല്‍ നിന്ന് 347 ലേക്ക് കൊണ്ടുവരാനും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 1.34 ശതമാനത്തിലേക്ക് താഴ്ത്താനും കഴിഞ്ഞു. ഒന്നാം ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് എത്തിക്കാനും സൗദാബിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രതിരോധ നേട്ടങ്ങള്‍ ജില്ലാ കലക്ടര്‍ അസ്ഗര്‍ അലി പത്രക്കുറിപ്പായി പുറത്തിറക്കിയ തൊട്ടടുത്ത ദിവസം തന്നെയാണ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് ഉത്തരവും ഇറങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  2 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  2 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  2 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  2 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  2 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  2 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  2 days ago