ഗാന്ധിജി പാലത്തില്‍ നിന്ന് വീണ് മരിച്ചതാണോ?; പാംപ്ലാനിയുടെ രക്തസാക്ഷി പരാമര്‍ശത്തിനെതിരെ ഇ.പി ജയരാജന്‍
പാംപ്ലാനിയുടെ രക്തസാക്ഷി പരാമര്‍ശത്തിനെതിരെ ഇ.പി ജയരാജന്‍
കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശത്തിനെതിരെ ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍.
'ഗാന്ധിജി രക്തസാക്ഷിയാണ്. ഗാന്ധിജി പാലത്തില്‍ നിന്ന് വീണ് മരിച്ചതാണോ? രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ബിഷപ്പ് അങ്ങനെ പ്രസംഗിച്ചത് എന്തിന് വേണ്ടിയാണ്. ആരെ സഹായിക്കാന്‍ ആണ് ഈ പ്രസ്താവന. എന്താണ് ലക്ഷ്യം? ബിഷപ്പിന്റെ നടപടി തെറ്റാണ്. ഉന്നത സ്ഥാനത്തിരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്, അങ്ങനെ ഒരാളില്‍ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാന്‍ കഴിയില്ല.' ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.
കെസിവൈഎം തലശ്ശേരി അതിരൂപത കണ്ണൂര്‍ ചെറുപുഴയില്‍ സംഘടിപ്പിച്ച യുവജന ദിനാഘോഷവേദിയിലായിരുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശം. പ്രകടനത്തിനിടെ പൊലിസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാവാമെന്നാണ് അദ്ദേഹം പറഞ്ഞത്.
ep-jayarajan-against-mar-pamplani-on-matyr-remarks
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."