HOME
DETAILS

വില്ലേജ് ഓഫീസ് അസിസ്റ്റന്റിന്റെ വീട്ടിലെ റെയ്ഡ്; വൻ തുകയും 17 കിലോ നാണയ ശേഖരവും പിടിച്ചെടുത്തു

  
backup
May 23 2023 | 15:05 PM

raid-at-village-office-assistant-house

താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ ഡ്യൂട്ടിക്കെത്തി കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ വില്ലേജ് അസിസ്റ്റാന്റിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ പണവും സ്വർണവും കണ്ടെത്തി. മണ്ണാർക്കാട്ട് എം.ഇ.എസ് കോളേജ് പരിസരത്ത് നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ രാവിലെ പിടിയിലായ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്നുമാണ് 35 ലക്ഷം രൂപയും 40 ലക്ഷം രൂപ മൂല്യമുള്ള ബോണ്ടുകൾ, 25 ലക്ഷം രൂപയുടെ സേവിങ്സ് ബാങ്ക് രേഖ, 17 കിലോ വരുന്ന സ്വർണ നാണയം എന്നിവ പിടിച്ചെടുത്തത്. പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു പണം കണ്ടെത്തിയത്.

മഞ്ചേരി സ്വദേശിയായ വിപിൻ ബാബു നൽകിയ പരാതിയിൻ മേലായിരുന്നു ഇന്നലെ സുരേഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
പാലക്കയം വില്ലേജ് പരിധിയിലുള്ള 45 ഏക്കര്‍ വസ്തുവിന്റെ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 2500 രൂപയാണ് സുരേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ദിവസങ്ങള്‍ക്ക് മുമ്പ് വില്ലേജ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു സര്‍ട്ടിഫിക്കറ്റിനായി ഓഫിസിലെത്തിയപ്പോള്‍ ഫയല്‍ സുരേഷ്‌കുമാറിന്റെ പക്കലാണെന്നറിഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്. സര്‍ട്ടഫിക്കറ്റ് ലഭിക്കാന്‍ പണവുമായി അദാലത്ത് നടക്കുന്ന എം.ഇ.എസ് കോളേജില്‍ എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇക്കാര്യം പരാതിക്കാരന്‍ പാലക്കാട് വിജിലന്‍സ് യൂണിറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡി.വൈ.എസ്.പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി കാറില്‍ വെച്ച് കൈക്കൂലി വാങ്ങവേ സുരേഷ്‌കുമാറിനെ കയ്യോടെ പിടികൂടിയത്. വസ്തു എല്‍.എ പട്ടയത്തില്‍ പെട്ടതല്ലായെന്ന സര്‍ട്ടിഫിക്കറ്റിനായി പരാതിക്കാരന്റെ പക്കല്‍ നിന്നും ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷന്‍ സര്‍ട്ടിഫിക്കറ്റിനായി അഞ്ച് മാസം മുമ്പ് 9000 രൂപയും സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നതയും വിജിലന്‍സ് പറയുന്നു.

പൊലിസ് ഇന്‍സ്‌പെക്ടര്‍മാരായ ഫിലിപ്പ് സാം, ഫറോസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ സുരേന്ദ്രന്‍, മനോജ്, പൊലിസ് ഉദ്യോഗസ്ഥരായ മനോജ്, സതീഷ്, സനേഷ്,സന്തോഷ്,ബാലകൃഷ്ണന്‍, മനോജ്, ഉവൈസ്,രമേഷ്,സിന്ധു എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.
അതേസമയം റെയ്ഡ് പൂർത്തിയാകുമ്പോൾ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: raid at village office assistant house



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ

Kerala
  •  2 months ago
No Image

നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്താന്‍ നേതാവ്

National
  •  2 months ago