HOME
DETAILS

ഛത്തീസ്ഗഡ് പൊലിസിൽ നിന്ന് രക്ഷിക്കാൻ യു.പി പൊലിസിന്റെ 'കസ്റ്റഡി' സീ ന്യൂസ് അവതാരകന്റെ വീട്ടിൽ നാടകീയ സംഭവങ്ങൾ

  
backup
July 06 2022 | 05:07 AM

%e0%b4%9b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b8%e0%b5%8d%e0%b4%97%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8


ന്യൂഡൽഹി
വയനാട്ടിലെ എം.പി ഓഫിസ് തകർത്ത വിഷയത്തിൽ രാഹുൽഗാന്ധി നടത്തിയ പ്രസ്താവന ഉദയ്പൂർ കൊലപാതകവുമായി ബന്ധപ്പെടുത്തി വ്യാജ വിഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച കേസിലെ പ്രതി സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ നാടകീയ സംഭവങ്ങൾ. കോൺഗ്രസ് ഭരണത്തിലുള്ള ഛത്തീസ്ഗഡിലെ പൊലിസിൽനിന്ന് രക്ഷിക്കാനായി ബി.ജെ.പി ഭരണത്തിലുള്ള യു.പി പൊലിസ് രോഹിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാജവിഡിയോ പ്രചരിപ്പിച്ച വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ ഛത്തീസ്ഗഡ് പൊലിസ് രോഹിതിനെതിരേ കേസെടുക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം അറസ്റ്റ് ചെയ്യാനായി ഗാസിയാബാദിലെ രോഹിതിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ അഞ്ചോടെ ഛത്തീസ്ഗഡ് പൊലിസെത്തി. പൊലിസ് വാതിലിൽമുട്ടിയതോടെ രോഹിത് യു.പി പൊലിസിനെ ബന്ധപ്പെട്ടു.


പ്രാദേശിക പൊലിസിനെ അറിയിക്കാതെയാണ് ഛത്തീസ്ഗഡ് പൊലിസ് എത്തിയിരിക്കുന്നതെന്ന് യു.പി പൊലിസിനെ ടാഗ് ചെയ്ത് ട്വിറ്ററിൽ കുറിപ്പിടുകയും ചെയ്തു. അറിയിക്കണമെന്ന് നിയമമില്ലെന്ന് ഛത്തീസ്ഗഡ് പൊലിസ് ഇതിന് മറുപടി നൽകി. കോടതിയുടെ അറസ്റ്റ് വാറണ്ട് നിങ്ങളെ കാണിച്ചിട്ടുണ്ട്. അന്വേഷണത്തിൽ സഹകരിക്കണം. പറയാനുള്ളത് കോടതിയിൽ പറയാമെന്നും പൊലിസ് ട്വിറ്ററിൽ തന്നെ മറുപടി നൽകി. ഇതിനുപിന്നാലെയാണ് യു.പി പൊലിസ് മറ്റൊരു കേസിൽ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി രോഹിതിനെ കസ്റ്റഡിയിലെടുത്തത്. നോയിഡ സെക്ടർ 20 പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് കസ്റ്റഡിയെന്നാണ് യു.പി പൊലിസിന്റെ വിശദീകരണം. കേസിന്റെ വിശദാംശങ്ങൾ യു.പി പൊലിസ് വ്യക്തമാക്കിയില്ല.


ഛത്തീസ്ഗഡ് പൊലിസ് വീട്ടിലെത്തിയപ്പോൾ രോഹിത് ഉച്ചത്തിൽ സംസാരിക്കുകയും അവരുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. നിലവിൽ ഗാസിയാബാദ് പൊലിസിന്റെ കസ്റ്റഡിയിലാണ് രോഹിത്. എന്നാൽ, എവിടെയാണ് രോഹിതിനെ താമസിപ്പിച്ചിരിക്കുന്നതെന്ന് ഛത്തീസ്ഗഡ് പൊലിസിന് വിവരം ലഭിച്ചിട്ടില്ല.


ഇതേ കേസിൽ ബി.ജെ.പി എം.പിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, സുബ്രത് പതക് എന്നിവരടക്കം അഞ്ചുപേർക്കെതിരെ ഛത്തീസ്ഗഡ് പൊലിസ് കേസെടുത്തിട്ടുണ്ട്.
വയനാട്ടിലെ ഓഫിസ് തകർത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെന്നുമുള്ള രാഹുലിന്റെ പ്രസ്താവന എഡിറ്റ് ചെയ്ത് പ്രവാചകനിന്ദ വിഷയത്തിൽ ഉദയ്പൂരിലെ തയ്യൽക്കാരനെ തലയറുത്ത് കൊന്നവരെക്കുറിച്ചുള്ള രാഹുലിന്റെ പ്രതികരണം എന്ന കുറിപ്പോടെ പ്രചരിച്ച വിഡിയോ സീ ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. വിഡിയോ കൃത്രിമമായുണ്ടാക്കിയതാണെന്ന് കോൺഗ്രസ് തെളിവുസഹിതം ചൂണ്ടിക്കാട്ടിയതോടെ സീ ന്യൂസ് ചാനൽ ദൃശ്യങ്ങൾ പിൻവലിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു. പിന്നാലെ രണ്ട് ജീവനക്കാരെ ചാനൽ പുറത്താക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago