മോശമായി സംസാരിച്ചെങ്കില്‍ ജോസഫൈന് തിരുത്തണം: പി.കെ ശ്രീമതി
കൊല്ലം: വനിതാ കമ്മീഷനിലേക്ക് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് എംസി ജോസഫൈന് രൂക്ഷമായി പ്രതികരിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി സി.പി.എം നേതാവ് പി.കെ ശ്രീമതി.വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് അവര്‍ തിരുത്തണമെന്ന് പികെ ശ്രീമതി പ്രതികരിച്ചു.
നെറ്റ് കിട്ടാത്തതുകൊണ്ട് വനിതാ കമ്മീഷന് അധ്യക്ഷയുടെ പരാമര്‍ശം കണ്ടില്ല. പലരും വീഡിയോ അയച്ച് പ്രതികരണം ചോദിക്കുന്നുണ്ട്. ഫ്ളൈറ്റ് യാത്രയിലായിരുന്നതിനാല്‍ വീഡിയോ കാണാന്‍ കഴിഞ്ഞിട്ടില്ല. നെറ്റ് കിട്ടുമ്പോള്‍ വീഡിയോ കാണാം
മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അത് ജോസഫൈന് വിശദീകരിക്കണം. തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണം പരാതി പറയാന്‍ വിളിക്കുന്നവരോട് മോശമായി സംസാരിക്കരുത് എന്ന് തന്നെയാണ് നിലപാടെന്നും പികെ ശ്രീമതി അറിയിച്ചു.
'മാറണം മനോഭാവം സ്ത്രീകളോട്' എന്ന പേരില്‍ 26 മുതല്‍ ക്യാന്പെയിന് സംഘടിപ്പിക്കുമെന്നും പികെ ശ്രീമതി അറിയിച്ചു. പുരുഷ കേന്ദ്രീകൃതമായി കാലങ്ങളായി തുടരുന്ന കല്യാണ വ്യവസ്ഥകളില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന നിലപാടും പികെ ശ്രീമതി ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."