HOME
DETAILS

സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരണം; നഗ്നനാക്കി ഫോട്ടെയെടുക്കാന്‍ ശ്രമിച്ചു, എതിര്‍ത്തപ്പോള്‍ ചുറ്റിക കൊണ്ടടിച്ചു

  
backup
May 27, 2023 | 7:29 AM

kozhikode-hotel-owner-killed-during-honey-trap-attempt-says-police

സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരണം; നഗ്നനാക്കി ഫോട്ടെയെടുക്കാന്‍ ശ്രമിച്ചു, എതിര്‍ത്തപ്പോള്‍ ചുറ്റിക കൊണ്ടടിച്ചു

കോഴിക്കോട്: ഒളവണ്ണയില്‍ ഹോട്ടല്‍ ഉടമയായ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണി ട്രാപ്പെന്ന് സ്ഥിരീകരണം. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടെയെടുക്കാന്‍ ശ്രമിക്കുകയും അയാള്‍ എതിര്‍ത്തതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. മൂന്നു പ്രതികളെയും മലപ്പുറം ഡി.വൈ.എസ്.പി ഓഫിസില്‍ വച്ച് എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിന് പിന്നാലെയണ് മലപ്പുറം എസ്.പി സുജിത് ദാസ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യം അറിയിച്ചത്.

ഹണി ട്രാപ് വിവരം മൂന്നു പ്രതികള്‍ക്കും അറിയാമായിരുന്നു. 18ാം തിയ്യതി ഫര്‍ഹാനയും ആശിഖും ട്രെയിനില്‍ എത്തി. സിദ്ദിഖിനെ ഫര്‍ഹാനയാണ് ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ചത്. ഷിബിലിയും ആശിഖും കൂടെയുണ്ടായിരുന്നു. റൂമില്‍വച്ച് സിദ്ദിഖിന്റെ നഗ്നഫോട്ടെയെടുക്കാന്‍ മൂവരും ശ്രമം നടത്തി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇത് സിദ്ദിഖ് തടഞ്ഞതോടെ കൈയ്യാങ്കളിയായി. ഇതിനിടെ ഫര്‍ഹാന കൈയ്യില്‍ കരുതിയിരുന്ന ചുറ്റിക ഷിബിലിക്ക് നല്‍കി. ഷിബിലി ഇതുകൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിച്ചു. ആശിഖ് നെഞ്ചില്‍ ആഞ്ഞുചവിട്ടിയതിനെത്തുടര്‍ന്നാണ് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ തകര്‍ന്നത്.

കൊലപ്പെടുത്തിയ ശേഷമാണ് ഇലക്ട്രിക് കട്ടറും രണ്ട് ട്രോളി ബാഗുകളും പുറത്തുനിന്ന് വാങ്ങിയത്.

സിദ്ദിഖും ഫര്‍ഹാനയുടെ പിതാവും നേരത്തെ സുഹൃത്തുക്കളാണ്. അതുവഴി സിദ്ദിഖിന് ഫര്‍ഹാനയെ നേരത്തെ അറിയാം. ഫര്‍ഹാന പറഞ്ഞതനുസരിച്ചാണ് സിദ്ദിഖ് ഷിബിലിക്ക് ജോലി നല്‍കിയതെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  a day ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago