HOME
DETAILS

മദ്യ ലഹരിയില്‍ കുഞ്ഞുമോളെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊന്നു; 'ബോധവല്‍ക്കരണം' മയക്കുമരുന്നിനെതിരെ മാത്രം മതിയോ സര്‍ക്കാറിനോട് സോഷ്യല്‍ മീഡിയ

  
backup
June 08, 2023 | 9:26 AM

father-killed-his-four-year-old-child-in-mavelikkara-alappuzha-drunkenness

മദ്യ ലഹരിയില്‍ കുഞ്ഞുമോളെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊന്നു; 'ബോധവല്‍ക്കരണം' മയക്കുമരുന്നിനെതിരെ മാത്രം മതിയോ സര്‍ക്കാറിനോട് സോഷ്യല്‍ മീഡിയ

ആലപ്പുഴ: പുന്നമ്മൂട്ടില്‍ ആറു വയസ്സുകാരിയെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയ. ലഹരിക്കെതിരെ പ്രചാരണം നടത്തുന്ന സര്‍ക്കാര്‍ മദ്യം നിരോധിക്കാത്തതെന്തെന്നാണ് ചോദ്യം. കഞ്ചാവും MDMA യും മാത്രമാണ് പ്രശ്‌നമെന്നും മദ്യം പ്രശ്‌നമേ അല്ലെന്നും പറയുന്ന ഭരണകൂടത്തോട് എന്ത് പറയാനാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കഴിഞ്ഞ ദിവസം അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീ മഹേഷിനെ (38) പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സ്വന്തം അമ്മ സുനന്ദയെയും മഹേഷ് ആക്രമിച്ചിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മഹേഷിന്റെ ഭാര്യ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

രാത്രി എട്ടരയോടെയാണ് ദാരുണ സംഭവമുണ്ടായത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വീടിന്റെ സിറ്റ്ഔട്ടില്‍ സോഫയില്‍ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന ശ്രീ മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലിസ് എത്തി ഇയാളെ കീഴ്‌പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മാതാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് നാലുവയസുള്ള മകളെ പിതാവ് വെട്ടിക്കൊന്നു

നക്ഷത്രയുടെ അമ്മ വിദ്യ രണ്ട് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു ശ്രീ മഹേഷ്. അച്ഛന്‍ ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്. പുനര്‍വിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീ മഹേഷിന്റെ വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നക്ഷത്രയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പിൽ 'സൂര്യോദയം' ഉണ്ടാകാൻ ധോണി മാജിക് വേണം; നായകൻ സൂര്യകുമാറിന് മുന്നിലുള്ള വെല്ലുവിളികൾ

Cricket
  •  2 days ago
No Image

രാഹുല്‍ ഗാന്ധി അവഗണിച്ചെന്ന്; ഡല്‍ഹി ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശശി തരൂര്‍

National
  •  2 days ago
No Image

അധ്യാപകനെ മർദ്ദിച്ച് കവർച്ച: നിലവിളി കേൾക്കാതിരിക്കാൻ സ്പീക്കറിൽ പാട്ട് ഉറക്കെ വെച്ചു; മൂന്ന് പേർ പിടിയിൽ

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; കേസില്‍ പുറത്തിറങ്ങുന്ന ആദ്യവ്യക്തി

Kerala
  •  2 days ago
No Image

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, 'ഹൃദയാഘാത'മെന്ന് കള്ളം പറഞ്ഞു; അന്ത്യകർമങ്ങൾക്കിടെ ഭർത്താവ് കുടുങ്ങിയത് ഇങ്ങനെ

crime
  •  2 days ago
No Image

കേരളത്തില്‍ ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുത്ത ദിനം; താപനില ഇനിയും കുറഞ്ഞേക്കും; മൂന്നാറില്‍ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ്

Kerala
  •  2 days ago
No Image

റൊണാൾഡോയും പോർച്ചുഗലും ലോകകിരീടം ഉയർത്തും; പ്രവചനവുമായി മുൻ ബാഴ്സലോണ പരിശീലകൻ

Cricket
  •  2 days ago
No Image

മധ്യപ്രദേശില്‍ വീണ്ടും മലിനജലം;  ശാരീരിക അസ്വസ്ഥകളുമായി 22 പേര്‍, 9 പേര്‍ ആശുപത്രിയില്‍

National
  •  2 days ago
No Image

സുഹൃത്തുക്കളേ... മലയാളത്തില്‍ അഭിസംബോധന; കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി 

Kerala
  •  2 days ago
No Image

40 ലക്ഷത്തിന്റെ തട്ടിപ്പ്: സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

crime
  •  2 days ago