HOME
DETAILS

മെസിക്കൊപ്പം ഞാനും ഇന്റര്‍മയാമിയിലേക്ക് പോകുന്നു: ടി.വി ചാനലില്‍ അര്‍ജന്റൈന്‍ താരം

  
backup
June 12, 2023 | 2:12 PM

im-going-miami-now-with-messi-sergio-aguero-joke
im going miami now with messi sergio aguero jokes messi transfer

യു.എസ്.എയിലെ ടോപ്പ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ സോക്കര്‍ ലീഗിലേക്ക് ചേക്കേറിയിരിക്കുകയാണ് അര്‍ജന്റീനയുടെ ഇതിഹാസ താരമായ ലയണല്‍ മെസി. ബാഴ്‌സലോണ, അല്‍ ഹിലാല്‍ എന്നീ ക്ലബ്ബുകളുമായി കൂട്ടിച്ചേര്‍ത്തും മെസിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഒടുവില്‍ താരം യു.എസ്.എയിലേക്ക് ചേക്കേറുകയായിരുന്നു. ശമ്പളത്തിന് പുറമെ അഡിഡാസ്, ആപ്പിള്‍ എന്നീ കമ്പനികളുടെ ലാഭ വിഹിതത്തില്‍ ഒരു പങ്കും, വിരമിച്ച ശേഷം ക്ലബ്ബിന്റെ ഓഹരിയുടെ ഒരു ഭാഗവും മെസിക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

എന്നാലിപ്പോള്‍ മെസി ഇന്റര്‍മയാമിയിലേക്ക് ചേക്കേറിയ സ്ഥിതിക്ക് താനും അങ്ങോട്ടേക്ക് പോകുകയാണെന്ന് ബി.ടി സ്‌പോര്‍ടിനോട് പറഞ്ഞിരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ താരമായ സെര്‍ജിയോ അഗ്യൂറോ. ഇസ്താംബൂളില്‍ വെച്ച് നടന്ന ചാംപ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെയായിരുന്നു തമാശരൂപേണ അഗ്യൂറോ ഈ പരാമര്‍ശം നടത്തിയത്. അഗ്യൂറോയുടെ മുന്‍ ക്ലബ്ബായ മാന്‍ സിറ്റി, ഫൈനലില്‍ ഇന്റര്‍മിലാനെ തകര്‍ത്ത് തങ്ങളുടെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.

'ഞാന്‍ സിറ്റിയെ വളരെയേറെ സ്‌നേഹിക്കുന്നു. കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ നഷ്ടപ്പെട്ട കിരീടം സിറ്റി സ്വന്തമാക്കിയതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഞാനും മയാമിയിലക്ക് പോകുകയാണ് ഇത്തവണ മെസിയുടെ കൂടെയായിരിക്കുമത്.,' അഗ്യൂറോ പറഞ്ഞു.രണ്ട് സീസണില്‍ പി.എസ്.ജിക്കായി ബൂട്ടണിഞ്ഞ ശേഷമാണ് മെസി മയാമിയിലേക്ക് പോകുന്നത്. കഴിഞ്ഞ രണ്ട് സീസണിലും പി.എസ്.ജി തന്നെയായിരുന്നു ലീഗ് വണ്‍ ടൈറ്റില്‍ സ്വന്തമാക്കിയത്.

Content Highlights:-im going miami now with messi sergio aguero jokes messi-transfer
മെസിക്കൊപ്പം ഞാനും ഇന്റര്‍മയാമിയിലേക്ക് പോകുന്നു: ടി.വി ചാനലില്‍ അര്‍ജന്റൈന്‍ താരം


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  2 days ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  2 days ago
No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  2 days ago