വില 1670 കോടി.. ദുബൈയിലെ ഏറ്റവും 'വിലതിപ്പുള്ള വീട്' വില്‍പ്പനക്ക്, അറിയാം ആഡംബരക്കൊട്ടാരത്തിലെ വിശേഷങ്ങൾ
ദുബൈയിലെ ഏറ്റവും വിപിടിച്ച വീടിന് പുതിയ ഉടമസ്ഥരെ വേണം. 12 വര്‍ഷം കൊണ്ട് നിര്‍മിച്ച ഈ ആഡംബരക്കൊട്ടാരത്തിന് വിലയിട്ടിരിക്കുന്നത് 204 മില്യണ്‍ ഡോളര്‍(1670 കോടി). എമിറേറ്റ്‌സ് ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന 'ദ് മാര്‍ബിള്‍ പാലസ്' എന്ന് വിളിപ്പേരുള്ള ഈ ആഡംബര സൗധം സ്വന്തമാക്കാന്‍ കോടീശ്വരന്മാര്‍ ക്യൂ നില്‍ക്കുമെന്നുറപ്പ്. അത്രയ്ക്കു കണ്ണഞ്ചിപ്പിക്കുന്നതാണ് ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടു നിര്‍മിച്ച ഈ വീട്. 80 മില്യണ്‍ ദിര്‍ഹത്തിനും 100 മില്യണ്‍ ദിര്‍ഹത്തിനും (178 കോടി മുതല്‍ 223 കോടി വരെ) ഇടയിലാണ് ഈ ഇറ്റാലിയന്‍ മാര്‍ബിളിന്റെ വില.
60000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അകത്തളമൊരുക്കിയിരിക്കുന്ന വീട്ടില്‍ ആകെ അഞ്ചു കിടപ്പുമുറികളാണുള്ളത്. എന്നാല്‍, പ്രധാന കിടപ്പുമുറിയുടെ അളവ് 4000 ചതുരശ്രഅടി വിസ്തീര്‍ണമാണ്. അതായത് നമ്മുടെ നാട്ടിലെ സാധാരണ വീടുകളുടെ മൂന്നിരട്ടി വലുപ്പം വരും ഈ കിടപ്പു മുറിക്ക്. സ്വര്‍ണത്താല്‍ നിര്‍മിച്ച ഇലകളുടെ ആകൃതിയിലുള്ള ഏഴു ലക്ഷം ഷീറ്റുകള്‍ ബംഗ്ലാവിന്റെ ആഡംബരത്തനിമ എടുത്തു കാണിക്കുന്നു. ഒന്‍പത് മാസത്തിലധികം സമയമെടുത്ത് 70വിദഗ്ധ തൊഴിലാളുകളാണ് ഈ സ്വര്‍ണ ഇലകള്‍ നിര്‍മിച്ചത്.
ഭക്ഷണത്തിനും വിനോദത്തിനുമായി മുറികളുണ്ട്. 15 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഗാരേജ്, 19 ബാത്ത്‌റൂമുകള്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകള്‍, രണ്ട് ഡോമുകള്‍, 80,000 ലിറ്റര്‍ (21,000ഗാലന്‍) കോറല്‍ റീഫ് അക്വേറിയം,
ഭക്ഷണത്തിനും വിനോദത്തിനുമായി മുറികളുണ്ട്. 15 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഗാരേജ്, 19 ബാത്ത്‌റൂമുകള്‍, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകള്‍, രണ്ട് ഡോമുകള്‍, 80,000 ലിറ്റര്‍ (21,000ഗാലന്‍) കോറല്‍ റീഫ് അക്വേറിയം,
സബ്‌സ്റ്റേഷന്‍, പാനിക് റൂമുകള്‍ എന്നിങ്ങനെ നീളുന്നു ഈ ആഡംബര കൊട്ടാരത്തിലെ കാഴ്ചകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."