HOME
DETAILS

ചൂടും വായുമലിനീകരണവും; നായകളിൽ അക്രമവാസന കൂടുമെന്ന് പഠനം

  
backup
June 20 2023 | 02:06 AM

dogs-became-agrassive-in-hot-and-air-polluted-situvations

പത്തനംതിട്ട • ചൂടും വായു മലിനീകരണവും കൂടുതലുള്ള ദിവസങ്ങളിൽ നായകൾ മനുഷ്യരെ കടിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം. പാരിസ്ഥിതിക ഘടകങ്ങളും നായകളിലെ ആക്രമണ സാധ്യതകളെയും കുറിച്ച് നടത്തിയ സമഗ്ര പഠനമാണ് ശാസ്ത്രജ്ഞർ നടത്തിയത്. സയന്റിഫിക് റിപ്പോർട്ട് ജേർണൽ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലൂടെയാണ് പഠന ഫലങ്ങൾ പുറത്ത് വന്നത്.
കാലാവസ്ഥയും,വായു മലിനീകരണവും നായകളിൽ മനുഷ്യനെ ആക്രമിക്കാനുള്ള ഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ടോ എന്നതായിരുന്നു ഗവേഷകർ പ്രധാനമായും പരിശോധിച്ചത്. ചൂട്, വെയിൽ, വായുമലിനീകരണം എന്നിവ കൂടുതലുള്ള സമയങ്ങളിൽ നായകളുടെ ആക്രമണ സാധ്യത 11 ശതമാനത്തോളം ഉയരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

. മനുഷ്യനും നായകളും തമ്മിലുള്ള സമ്പർക്കത്തിൽ നായകൾക്ക് ശത്രുതാ സ്വഭാവം കൈവരിക്കാനുള്ള സാധ്യത ഏറുന്നത് ചൂട്, വെയിൽ അതുമല്ലെങ്കിൽ മൂടൽ മഞ്ഞുള്ള കാലാവസ്ഥയിൽ ആയിരിക്കുമെന്നാണ് സയന്റിഫിക് റിപ്പോർട്ട് ജേർണലിൽ പറയുന്നത്. അൾട്രാ വയലറ്റ് കിരണങ്ങളുടെ അളവ് കൂടിയ ദിവസങ്ങളിൽ 11 ശതമാനവും, ചൂട് കൂടിയ ദിവസങ്ങളിൽ 4 ശതമാനവും, ഓസോൺ അളവ് കൂടുതലുളള ദിവസങ്ങളിൽ 3 ശതമാനവുമാണ് നായകൾ മനുഷ്യരെ കടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ മഴയുള്ള ദിവസങ്ങളിൽ നായ മനുഷ്യരെ കടിക്കുന്നത് ഒരു ശതമാനത്തോളം കുറയുന്നതായാണ് കണക്കുകൾ. മാത്രമല്ല അന്തരീക്ഷ മലിനീകരണം വർധിപ്പിക്കുന്ന കണങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും നായകൾ ഉപദ്രവകാരികളാകുമെന്നാണ് പഠനത്തിലൂടെ ശാസ്ത്രഞ്ജർ കണ്ടെത്തിയത്.

നായകളുടെ ഇനം, ലൈംഗികത, വന്ധ്യംകരണത്തിന് വിധേയമായോ, ഇല്ലയോ തുടങ്ങിയവ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കടിയേറ്റയാൾക്ക് നായയുമായുള്ള മുൻപരിചയം, തമ്മിലുള്ള ഇടപെടലുകൾ തുടങ്ങിയവയും ഈ പഠനത്തിന് വിധേയമാക്കിയിട്ടില്ല.അമേരിക്കയിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ക്ലാസ് ലിൻ മാനും സഹപ്രവർത്തകരും ചേർന്നാണ് ഗവേഷണത്തിന് മുൻകൈ എടുത്തത്. ഡാലസ്, ഹൂസ്റ്റൺ, ബാൾട്ടിമോർ, ബാറ്റൺ റൂജ്, ചിക്കാഗോ, ലൂയിസ് വില്ലെ, ലോസ് ഏഞ്ചൽസ്, ന്യൂ യോർക്ക് സിറ്റി തുടങ്ങിയ യു.എസിലെ എട്ട് പ്രധാന പട്ടണങ്ങളിൽ 2009 മുതൽ 2018 വരെയായിരുന്നു ഗവേഷണ കാലയളവ്.

Content Highlights: Dogs became agrassive in hot and air polluted situvations


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  2 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  2 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  2 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  2 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  2 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  3 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago