HOME
DETAILS

സ്പാര്‍ക്കിലെ സാങ്കേതിക തടസം: പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് ലഭിക്കുന്നത് പഴയശമ്പളം തന്നെ

  
backup
August 23, 2016 | 6:59 PM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95

നിലമ്പൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കിയെങ്കിലും പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് ലഭിക്കുന്നത് പഴയശമ്പളം തന്നെ. ശമ്പളം നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനമായ സ്പാര്‍ക്കില്‍ പാര്‍ട്ട് ടൈം ലക്ചറര്‍മാരുടെ ശമ്പളം പരിഷ്‌കരിക്കാത്തതാണ് പഴയശമ്പളം തന്നെ തുടരാന്‍ കാരണം.

സംസ്ഥാനത്ത് കോളജുകളില്‍ നിയമം, ജേണലിസം, ടൂറിസം വിഭാഗങ്ങളിലായി 90 പാര്‍ട്ട്‌ടൈം ലക്ചറര്‍മാരാണുള്ളത്. ഇതില്‍ തന്നെ 56 പേര്‍ എയ്ഡഡ് കോളജുകളില്‍ ജോലി ചെയ്തുവരുന്നുണ്ട്. ആഴ്ചയില്‍ 12ഉം 13ഉം മണിക്കൂറുകള്‍ ജോലി ചെയ്തുവരുന്ന ഈ വിഭാഗത്തിന് ദിവസവേതനാധ്യാപകരുടെ വേതനം പോലും ലഭിക്കുന്നില്ല.

2014 ജൂലൈ മുതലാണ് ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കിയത്. ഇതുപ്രകാരം പരിഷ്‌കരിച്ച ശമ്പളം പാര്‍ട്ട് ടൈം ലക്ചറര്‍മാര്‍ക്കും ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. പാര്‍ട്ട്‌ടൈം ലക്ചറര്‍മാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ഇല്ലാത്തതിനാല്‍ അന്നുമുതലുള്ള ശമ്പളവും പരിഷ്‌കരിച്ച രീതിയില്‍ ഇവര്‍ക്ക് ലഭിക്കുമെന്നിരിക്കെ സ്പാര്‍ക്കില്‍ പേ ഫിക്‌സേഷന്‍ മെനുവിലും പാര്‍ട്ട് ടൈം ലക്ചറര്‍മാര്‍ ഉള്‍പ്പെട്ടിട്ടില്ല.

പരിഷ്‌കരിച്ച ശമ്പളം 2016 ജൂണ്‍ മുതല്‍ തന്നെ ലഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നുവെങ്കിലും സ്പാര്‍ക്കിലെ സാങ്കേതിക തടസംമൂലം നടപടികളുണ്ടായില്ല. നിലവില്‍ 10000 രൂപയും ക്ഷാമബത്തയുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പാര്‍ട്ട്‌ടൈം ലക്ചര്‍മാര്‍ക്ക് ശമ്പളപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ശമ്പളം 19000രൂപയും അതതുകാലത്തെ ക്ഷാമബത്തയുമാണ്. ഉത്സവ അലവന്‍സുകള്‍, ബോണസുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നുമില്ല.

കോളജ് അധ്യാപകര്‍ യു.ജി.സി സ്‌കെയിലില്‍ ആയതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കരണത്തില്‍ ഉള്‍പ്പെടില്ലെന്ന ധാരണയിലാണ് പാര്‍ട്‌ടൈം ലക്ചറര്‍മാരും സ്പാര്‍ക്കിലെ പരിഷ്‌ക്കരണത്തില്‍ ഉള്‍പെടാതെ പോയതെന്നും ആക്ഷേപമുണ്ട്.

കേരള പാര്‍ട്ട്‌ടൈം ലോ ലക്ചറേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  21 days ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  21 days ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  21 days ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  21 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  21 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  21 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  21 days ago
No Image

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  21 days ago
No Image

ഗസ്സയിലെ കണ്ണീരിനും മാനുഷിക പരിഗണനകൾക്കും വിലകൽപ്പിക്കാതെ ഇസ്റാഈൽ; ഹമാസ് പൂർണ്ണമായി കീഴടങ്ങാതെ പുനർനിർമ്മാണം അനുവദിക്കില്ലെന്ന് നെതന്യാഹു

International
  •  21 days ago