HOME
DETAILS

മമതയാണ് ദുഃഖഹേതു

  
backup
June 24, 2023 | 6:24 PM

editorial-about-nidheesh-kumar

കോണ്‍ഗ്രസിന്റെ ഭരണക്കുത്തക തകര്‍ക്കാന്‍ എഴുപതുകളുടെ ആദ്യത്തില്‍ രൂപപ്പെട്ട ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തിലൂടെയാണ് നിധീഷ്‌കുമാര്‍ സജീവ രാഷ്ട്രീയത്തിലെത്തുന്നത്. കര്‍പ്പൂരി ഠാക്കൂറും എസ്.എന്‍ സിന്‍ഹയുമെല്ലാം സോഷ്യലിസ്റ്റുകളുടെ ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കാന്‍ ബീഹാറില്‍ ഉണ്ടായിരുന്നു. ബി.ജെ.പി ഭരണത്തിന് അറുതി വരുത്താന്‍ പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യത്തിന് രൂപം നല്‍കാന്‍ പട്‌നയില്‍ യോഗം ചേരുമ്പോള്‍ നിധീഷാണ് നെടുനായകത്വം. ഒട്ടും എളുപ്പമല്ല ഈ ദൗത്യം എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് 16 കക്ഷികളുടെ നേതാക്കള്‍ യോഗം ചേര്‍ന്നത്. അച്ഛന്‍ കവിരാജ്‌ റാമില്‍ നിന്ന് പഠിച്ച വൈദ്യമാണോ ബീഹാര്‍ കോളജ് ഓഫ് എൻജിനീയറിങ്ങില്‍ നിന്ന് നേടിയ ഇലക്ട്രിക്കല്‍ എൻജിനീയറിങ് വൈദഗ്ധ്യമാണോ ഇവരെ ചേര്‍ത്തു നിര്‍ത്തുന്നതില്‍ സഹായകമാകുക എന്ന് നിധീഷിനെന്നല്ല ആര്‍ക്കും അറിയില്ല.

പക്ഷെ 2024ല്‍ ഒന്നിച്ചു നിന്നില്ലെങ്കില്‍ ഇനി നിലനിൽപേ ഉണ്ടാവില്ലെന്ന തിരിച്ചറിവ് എല്ലാര്‍ക്കും ഉണ്ട്.ചരിത്രം തന്നെയാണ് ഇവരെ തുറിച്ചു നോക്കുന്നത്. ഈ കക്ഷികളില്‍ കോണ്‍ഗ്രസ് അല്ലാത്ത മിക്ക കക്ഷികളും ബി.ജെ.പിയുമായി ഏതെങ്കിലും കാലഘട്ടത്തില്‍ സഖ്യമുണ്ടാക്കിയവരാണ്. തമ്മില്‍ കണ്ടുകൂടാത്തവരും സ്വന്തം തട്ടകത്തിനായി പരസ്പരം വിട്ടുവീഴ്ചയില്ലാതെ പോരടിക്കുന്നവരും പട്‌നയില്‍ ഒന്നിച്ചിരിക്കുകയായിരുന്നു. അടുത്ത മാസം ഷിംലയില്‍ കൂടി കൂടുതല്‍ കാര്യങ്ങളില്‍ മുന്നോട്ടുപോകാന്‍ തന്നെയാണ് ഉദ്ദേശ്യം. ബീഹാറിലെ നിധീഷ് കുമാറിന്റെ സഖ്യത്തിലുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചിയുടെ എച്ച്.എ.എം കളം മാറിയത് ഇതേ സമയത്താണെന്നതില്‍ അത്ഭുതത്തിന് വകയില്ല.

അടിയന്തരാവസ്ഥക്കെതിരായ പോരാട്ടങ്ങളിലും പിന്നീടുള്ള ജനതാ ഭരണത്തിലും വലിയ പങ്കുവഹിച്ച ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ചേര്‍ന്ന് 1994ലാണ് സമതാ പാര്‍ട്ടി രൂപവല്‍ക്കരിക്കുന്നത്. 1998ല്‍ വാജ്‌പേയി സര്‍ക്കാരില്‍ റെയില്‍വെയുടെയും പിന്നീട് ഉപരിതല ഗതാഗതത്തിന്റെയും മന്ത്രിയായി. അപ്പോഴും നിധീഷിന്റെ ശ്രദ്ധ ബീഹാറിലായിരുന്നു. 2000ല്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും ബീഹാറില്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ഏഴ് ദിവസം കഴിഞ്ഞ് ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവയ്ക്കുകയും ചെയ്തു. 2005ലാണ് നിധീഷ് - ബിജെ.പി കൂട്ടുകെട്ട് ബീഹാറില്‍ ജയിക്കുന്നത്. പിന്നീട് സഖ്യം പല തവണ മാറിയെങ്കിലും മുഖ്യമന്ത്രിയുടെ കസേരയില്‍ നിധീഷ് തന്നെ.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ബി.ജെ.പി തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് 2013ല്‍ ബി.ജെ.പിയെ നിധീഷ് ഒഴിവാക്കിയത്.

2014ലെ തെരഞ്ഞെടുപ്പില്‍ ബീഹാര്‍ ബി.ജെ.പി തൂത്തുവാരിയപ്പോള്‍ നാണം കെട്ട നിധീഷ് രാജിവച്ച് ജിതന്‍ റാം മഞ്ചിയെ മുഖ്യമന്ത്രിസ്ഥാനത്തിരുത്തിയെങ്കിലും വല്ലാതെ പുറത്തുനില്‍ക്കാന്‍ ആയില്ല. തിരിച്ചുവരാനുള്ള ശ്രമത്തിനിടെ മഞ്ചി തിരുനക്കരെയായി. മോദിയെ അധികാരത്തിലെത്തിച്ച് 2014ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് 2015ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. ലാലുപ്രസാദിന്റെ ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് ജനവിധി തേടിയ നിധീഷ് വീണ്ടും മുഖ്യമന്ത്രിയായി. ആര്‍.ജെ.ഡിക്കായിരുന്നു സീറ്റ് കൂടുതലെങ്കിലും തേജസ്വിയാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തിരുന്നു. 2017ല്‍ തേജസ്വിയെ തള്ളി നിധീഷ് ബി.ജെ.പിക്കൊപ്പം പോയി. 2020ല്‍ ബി.ജെ.പിക്കൊപ്പം ജയിച്ച നിധീഷ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ സഖ്യം ഉപേക്ഷിച്ച് പഴയ ആര്‍.ജെ.ഡി, കോണ്‍ഗ്രസ് ബന്ധം പുനസ്ഥാപിച്ചു. അതുകൊണ്ടു തന്നെ നിധീഷിനെ എങ്ങനെ വിശ്വസിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്.

ദീര്‍ഘകാലമായി മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നതിന് നിധീഷിനെ സഹായിച്ചത് 2005-10 കാലത്ത് നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ്. ഗുണ്ടകളെയും മാവോയിസ്റ്റുകളെയും അടിച്ചമര്‍ത്തുന്നതിനുള്ള നടപടികള്‍ ജനത്തെ വളരെയേറെ ആകര്‍ഷിച്ചു. ബീഹാറിന്റെ വികസന നായകനായി നിധീഷ് വാഴ്ത്തപ്പെട്ടു.തീര്‍ച്ചയായും അടുത്ത നോട്ടം ഡല്‍ഹിയിലേക്ക് തന്നെയാണ്. ഒരേ സമയം കോണ്‍ഗ്രസിനെ കൂടെ നിര്‍ത്തുകയും അതേസമയം കോണ്‍ഗ്രസ് വിരുദ്ധരുടെ കൂടി സമ്മതനാകുകയും ചെയ്യുന്ന രീതിയാണ് നിധീഷ് ഇപ്പോള്‍ പിന്തുടരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ പ്രതിപക്ഷത്തിന് മുന്നേറ്റം സാധ്യമല്ല എന്ന യാഥാര്‍ഥ്യം കാണാതിരിക്കുന്നുമില്ല.

ആരാ നിങ്ങളുടെ നേതാവ്? എന്താ നിങ്ങളുടെ പരിപാടി? എന്ന ചോദ്യമാണ് ശിഥില പ്രതിപക്ഷത്തിന് നേരെ മുമ്പ് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. ഇന്ന് ഇതേ ചോദ്യം ബി.ജെ.പി ചോദിക്കുന്നുണ്ട്. ആദ്യം ബി.ജെ.പിയെ മാറ്റി നിര്‍ത്തുക, നേതാവിനെ പിന്നീട് തീരുമാനിക്കാം എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ ഇപ്പോഴത്തെ തീരുമാനം. ദേശീയ തലത്തില്‍ ഒന്നിച്ചു നില്‍ക്കാന്‍ സാധിച്ചാലും പ്രാദേശിക തലത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയില്ല. ബംഗാളില്‍ നിന്ന് മമതയും മമതയുടെ ശത്രുപക്ഷത്തുള്ള കോണ്‍ഗ്രസും സി.പി.എമ്മും ബീഹാറിലെത്തിയിട്ടുണ്ട്. ആം ആദ്മിയെ പഞ്ചാബിലും ഡല്‍ഹിയിലും സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. മായാവതിയെ സഹിക്കാന്‍ മുലായം പാടുപെടും. കേരളത്തിലെ കോണ്‍ഗ്രസിന് വിട്ടുവീഴ്ച ചെയ്യാനാവില്ല. എന്നാല്‍, നാനൂറിലേറെ സീറ്റുകളില്‍ ബി.ജെ.പിക്കെതിരേ പൊതു സ്ഥാനാര്‍ഥിയെന്ന ലക്ഷ്യം യാഥാര്‍ഥ്യമായാല്‍ ഫലം വ്യത്യസ്തമാകും. മമതയാണ് ദുഃഖത്തിന് കാരണമെന്ന് നിധീഷിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.

Content Highlights: Editorial About nidheesh kumar


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് അറ്റകുറ്റപ്പണി: വാദി അൽ ബനാത് സ്ട്രീറ്റിൽ മൂന്ന് ദിവസം ഭാഗിക ഗതാഗത നിയന്ത്രണം

qatar
  •  a day ago
No Image

തേക്കടിയിൽ കടുവ സെൻസസ് നിരീക്ഷണ സംഘത്തെ കാട്ടുപോത്ത് ആക്രമിച്ചു; വാച്ചർക്ക് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

4 കോടിയുടെ ഇൻഷുറൻസ് പോളിസി; മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ

National
  •  a day ago
No Image

ഈജിപ്തില്‍ നാലു നില കെട്ടിടത്തില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

latest
  •  a day ago
No Image

'തന്നെക്കാൾ സൗന്ദര്യമുള്ള മറ്റാരും ഉണ്ടാകരുത്': 6 വയസുള്ള മരുമകളെ വെള്ളത്തിൽ മുക്കിക്കൊന്നു; സ്വന്തം മകൻ ഉൾപ്പെടെ 4 കുട്ടികളെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

crime
  •  a day ago
No Image

യുഎഇ പൊതു അവധി 2026: 9 ദിവസം ലീവെടുത്താൽ 38 ദിവസം അവധി; കൂടുതലറിയാം

uae
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ച കൂടി അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

സഞ്ജു തുടരും, സൂപ്പർ താരങ്ങൾ തിരിച്ചെത്തി; ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Cricket
  •  a day ago
No Image

'രാത്രിയിൽ ഉറങ്ങാൻ കഴിയാതാകുമ്പോൾ മോഷ്ടിക്കും; അതാണ് ലഹരി': നീലേശ്വരത്ത് കുട്ടിക്കള്ളൻ പൊലിസ് പിടിയിൽ

crime
  •  a day ago
No Image

വ്യാപകമായ പ്രതിഷേധങ്ങൾക്കൊടുവിൽ പിന്മാറ്റം: സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം

National
  •  a day ago