HOME
DETAILS

വെല്ലുവിളിക്കപ്പെടുന്ന ഇന്ത്യൻ ഫെഡറലിസം

  
backup
June 24 2023 | 18:06 PM

todays-article-about-federalism

ക്രിസ്റ്റഫ് ജാഫ്രലോറ്റ്

നീതിന്യായ വ്യവസ്ഥയടക്കം ഇന്ത്യയിലെ എല്ലാ സുപ്രധാന സ്ഥാപനങ്ങളും സംവിധാനങ്ങളും തകർച്ചയുടെ വക്കിലാണ്. ഈ തകർച്ചയിലേക്കു വഴിവച്ചത് കുറച്ചാളുകളിൽ മാത്രം അധികാരം നിക്ഷിപ്തമാകുന്ന പ്രവണതയാണെന്നിരിക്കേ ഇതിനുള്ള മറുമരുന്ന് അധികാര വികേന്ദ്രീകരണം മാത്രമാണ്. കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ആ അർഥത്തിൽ ശുഭസൂചകം തന്നെയാണ്. എന്നാൽ, ഇതിനെ ഇന്ത്യൻ സമൂഹത്തിനനുയോജ്യമായി ബലപ്പെടുത്തേണ്ടതുണ്ട്.
2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലിരുന്ന നരേന്ദ്രമോദിയുടെ പരാതി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഭരണകൂടം അധികാര കേന്ദ്രീകരണത്തിനു കൂടുതൽ പ്രാധാന്യം നൽകിയെന്നായിരുന്നു.

2014ലെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരിക്കെ നരേന്ദ്രമോദി വാഗ്ദാനം ചെയ്തത് സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകുമെന്നാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയിൽ പറയുന്നത്: “കേന്ദ്ര-സംസ്ഥാന ബന്ധം സുസ്ഥിരമാക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുമെന്നുമാണ്”. എന്നാൽ, മോദി സർക്കാർ ഇന്നു നടപ്പിലാക്കുന്ന നയങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പരസ്പരവിരുദ്ധമാണ്. 101ാം ഭരണഘടനാ ഭേദഗതിയിലൂടെ നടപ്പിലാക്കിയ ചരക്കു സേവന നികുതിക്കു പോലും അധികാര കേന്ദ്രീകരണത്തിന്റെ തീവ്രസ്വഭാവമുണ്ട്. വിൽപന നികുതി പോലെ ഭാഗികമായി സംസ്ഥാനങ്ങൾ ശേഖരിച്ചു പോന്ന പല നികുതികളും ഒരൊറ്റ വ്യവസ്ഥക്കു കീഴിൽ കൊണ്ടുവരികയാണ് ജി.എസ്.ടി സംവിധാനത്തിൽ ഉണ്ടായത്.

ഇതിനു മേൽനോട്ടം വഹിക്കുന്ന സമിതിയിൽ ആകെ മൊത്തം സംസ്ഥാനങ്ങൾക്കുമായുള്ള വോട്ടവകാശം മൂന്നിൽ രണ്ടു ശതമാനം മാത്രമാണ്. ബാക്കി ഒരു ശതമാനം വോട്ടവകാശം പൂർണമായും കേന്ദ്രത്തിൽ നിക്ഷിപ്തമാണ്. ജി.എസ്.ടി കൗൺസിലിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി 75 ശതമാനം ഭൂരിപക്ഷം വേണമെന്നിരിക്കേ നിലവിലെ വോട്ട് അനുപാതം പ്രത്യക്ഷമായി തന്നെ കേന്ദ്രഭരണകൂടത്തിനു അനുകൂലമാണ്.


അന്തർസംസ്ഥാന കൗൺസിൽ പുനരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനം ബി.ജെ.പിയിൽ നിന്നുണ്ടായിട്ടുണ്ട്. എന്നാൽ, സംസ്ഥാനങ്ങൾക്കിടയിലെ സഹകരണം ശക്തമാക്കുന്നതിനായുള്ള ഈ സമിതിയുടെ യോഗം മോദിയുടെ ആദ്യ ഭരണഘട്ടത്തിൽ ഒരൊറ്റത്തവണയാണ് നടന്നത്. മുൻ പ്രധാനമന്ത്രിമാർ ആരംഭിച്ച പല കേന്ദ്രപദ്ധതികളോടും വെറുപ്പ് പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി താൻ തുടങ്ങിവച്ച പദ്ധതികളെയാണ് കൂടുതലായും പ്രോത്സാഹിപ്പിക്കുന്നത്. സ്വച്ഛ് ഭാരത് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന, ജൻ ധൻ യോജന, ഉജ്ജ്വല യോജന എന്നിവ ഉദാഹരണം. ഈ പദ്ധതികളുടെ പേരുകൾ സൂചിപ്പിക്കുന്നതു പോലെത്തന്നെ ഇവ നരേന്ദ്രമോദിയുടെ വ്യക്തിത്വവുമായി ബന്ധപ്പെടുത്തിക്കൊണ്ടും ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടുമാണ് ഇവയുടെ പരസ്യങ്ങൾ പോലും പുറത്തുവരുന്നത്.


കൂടാതെ, രാജ്യത്തെ തന്ത്രപ്രധാനമായ പല കാര്യങ്ങളിലും തീരുമാനങ്ങളെടുക്കുമ്പോൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടു കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുക്കുകയും അതു പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതിയാണ് മോദിക്കുള്ളത്. നോട്ടു നിരോധനം, കൊവിഡ് കാലത്തെ ആദ്യഘട്ട ലോക്ഡൗൺ എന്നീ സാഹചര്യങ്ങളിലൊന്നും യാതൊരു വിധത്തിലും രാജ്യത്തെ മുഖ്യമന്ത്രിമാരുമായി മോദിയോ മോദി ഭരണകൂടമോ കൂടിയാലോചനകൾ നടത്തിയിട്ടില്ല.
പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമാതീതമായൊരു കേന്ദ്രാധികാര അധീശത്വം മോദി സർക്കാർ സ്ഥാപിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളുമായുള്ള സംസ്ഥാന സർക്കാരുകളുടെ ബന്ധങ്ങളെയും വിനിമയങ്ങളെയും ഇല്ലാതാക്കുന്ന നടപടികളായിരുന്നു അവയിൽ പലതും.

2018ലെ പ്രളയാനന്തരമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യു.എ.ഇ കേരളത്തിനു 700 കോടി സഹായധനം പ്രഖ്യാപിക്കുകയും കേരളം അതു സ്വീകരിക്കാൻ തയാറാവുകയും ചെയ്തു. എന്നാൽ, വിഷയത്തിൽ ഇന്ത്യക്ക് വിദേശരാജ്യങ്ങളുടെ സഹായധനം ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. 2022ൽ സിംഗപ്പൂരിൽ നടന്ന വേൾഡ് സിറ്റീസ് മീറ്റിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു ക്ഷണമുണ്ടായിരുന്നു. എന്നാൽ, വിദേശകാര്യമന്ത്രാലയം ഇദ്ദേഹത്തിനു അനുമതി നിഷേധിക്കുകയും പിന്നീട് സിംഗപ്പൂർ സർക്കാർ കെജ്രിവാളിനുള്ള അനുമതി പിൻവലിക്കുകയും ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ ഉപയോഗിച്ചു സംസ്ഥാനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണകൂടത്തിൽ നിന്നുണ്ട്.

ഭരണഘടനയനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ സജീവബന്ധം നിലനിർത്താൻ നിയുക്തരാണ് ഗവർണർ പദവിയിലുള്ളവർ. എന്നാൽ, കഴിഞ്ഞ അഞ്ചു വർങ്ങളായി ഗവർണറും സംസ്ഥാന ഭരണകൂടങ്ങളും തമ്മിലുള്ള പോര് വർധിക്കുന്നതായാണ് കാണുന്നത്. 2017ലെ ഗോവ അസംബ്ലി തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസിനു കൂടുതൽ എം.എൽ.എമാർ ഉണ്ടായിട്ടും ബി.ജെ.പിയോടാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടത്. കൂടാതെ ഡൽഹിയിലെ ലഫ്റ്റനന്റ് ഗവർണറുടെ ഇടപെടലുകൾ എന്നും വിവാദപരമാണ്.


മധ്യപ്രദേശിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടു പോലും കോൺഗ്രസിനകത്തു വിള്ളലുണ്ടാക്കാനും സർക്കാർ രൂപീകരിക്കാനും ബി.ജെ.പിക്കു സാധിച്ചു. അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ രാഷ്ട്രപതി ഭരണം നിലനിൽക്കേ രാഷ്ട്രപതി അധികാരത്തെ ദുരുപയോഗം ചെയ്തതായും മോദി സർക്കാരിനെതിരേ ആരോപണമുണ്ട്. ഈ രണ്ടിടങ്ങളിലും ഈ തീരുമാനം പുനഃപരിശോധിക്കാൻ സുപ്രിംകോടതി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി.

അരുണാചൽ പ്രദേശ് വിഷയത്തിൽ സുപ്രിംകോടതി ഗവർണറെ നിശിതമായി വിമർശിച്ചിരുന്നു.ഇന്ത്യയിൽ മോദി ഭരണകൂടത്തിനു കീഴിൽ നടന്ന ഈ സംഭവവികാസങ്ങളല്ലാം ആശങ്കാജനകമായ ചോദ്യം ഉന്നയിക്കുന്നുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെ അധീശത്വ പ്രവണതകളെ ചെറുക്കാൻ ഇവിടുത്തെ ഫെഡറൽ സംവിധാനം പ്രാപ്തമാണോ എന്നതാണ് ആ ചോദ്യം.

പ്രതിപക്ഷ കക്ഷികളുടെ ഭരണനേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ അധികാര കേന്ദ്രീകരണത്തെ ചെറുക്കാൻ സാധിക്കുക എന്നതാണ് വാസ്തവം. എന്നാൽ, പ്രതിപക്ഷ കക്ഷികളെല്ലാം ഈ ലക്ഷ്യത്തിനു വേണ്ടി ഒന്നിക്കുമോ അതോ 2024ലെ തെരഞ്ഞെടുപ്പിനു മുമ്പായോ ശേഷമായോ അവരും ബി.ജെ.പിയോട് വിലപേശുമോ എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു ചോദ്യമാണ്.

(ലണ്ടനിലെ കിങ്സ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്ത്യൻപൊളിറ്റിക്സ് ആൻഡ് സോഷ്യോളജിയിൽ പ്രൊഫസറായ ലേഖകൻ ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത്)

Content Highlights: Today's Article About Federalism



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago