പശു ഭീകരത; ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ മുസ്‌ലിം യുവാവിനെ അടിച്ചു കൊന്നു
പശു ഭീകരത; ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ മുസ്‌ലിം യുവാവിനെ അടിച്ചു കൊന്നു
മുംബൈ: ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ മുസ്‌ലിം യുവാവിനെ അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. മുംബൈ കുര്‍ളയിലെ 32 കാരനായ അഫ്‌നാന്‍ അന്‍സാരിയാണ് കൊല്ലപ്പെട്ടത്. കൂട്ടുകാരനുമൊത്ത് കാറില്‍ ഇറച്ചിയുമായി വരവേയായിരുന്നു അക്രമമുണ്ടായത്. കൂട്ടുകാരന്‍ നാസര്‍ ശൈഖിന് പരുക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിതിസയിലാണ്. ചികിത്സക്കിടെയാണ് അഫ്‌നാന്‍ മരണത്തിന് കീഴടങ്ങിയതെന്ന് പൊലിസ് വ്യക്തമാക്കി.
സ്ഥലത്തെത്തിയ തങ്ങള്‍ തകര്‍ക്കപ്പെട്ട നിലയിലുള്ള കാറാണ് ആദ്യം കണ്ടതെന്ന് പൊലിസ് പറയുന്നു. അഫ്‌നാനും നാസിറും കാറിനകത്തായിരുന്നു. തങ്ങളാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. അവിടെ വെച്ചാണ് അഫ്‌നാന്‍ മരിച്ചത്- പൊലിസ് വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് കൂട്ടിച്ചേര്‍ത്തു. കേസില്‍ പത്തു പേരെ തടവിലാക്കിയിട്ടുണ്ട്. ഇവരുടെ കൈവശമുണ്ടായിരുന്നത് ഏത് ഇറച്ചിയാണെന്നത് ലാബ് റിപ്പോര്‍ട്ട് വന്നാലേ പറയാന്‍ കഴിയൂ എന്നും പൊലിസ് വ്യക്തമാക്കി.
കന്നുകാലി കശാപ്പ് നിരോധന നിയമത്തിന്റെ സാധുത ബോംബെ ഹൈക്കോടതി ശരിവച്ച് എട്ട് വര്‍ഷത്തിന് ശേഷം, ഗോവധ നിരോധന നിയമം നടപ്പിലാക്കാന്‍ ഒരു കമ്മീഷന്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തിന് മാര്‍ച്ചില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. പശുവിനെയോ കാളയെയോ കാളയെയോ കയറ്റുമതി ചെയ്യാന്‍ ഉപയോഗിക്കുന്ന ഏത് വാഹനവും ഒരു യോഗ്യതയുള്ള അതോറിറ്റിക്ക് പ്രവേശിക്കാനും തടയാനും പരിശോധിക്കാനും പിടിച്ചെടുക്കാനും കഴിയുമെന്ന് കോടതി പറഞ്ഞു. കശാപ്പിനായി മാംസം കടത്തുന്നതിനുള്ള നിരോധനവും കോടതി ശരിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."