സുധാകരനെതിരെ വിജിലന്‍സ് നീക്കം; ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി പ്രിന്‍സിപ്പലിന് നോട്ടിസ്
സുധാകരനെതിരെ വിജിലന്‍സ് നീക്കം; ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി പ്രിന്‍സിപ്പലിന് നോട്ടിസ്
ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. സ്കൂള്‍ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടിസ് നല്കി. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടേയും വിവരം നല്‍കണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏതുവിധത്തിലുള്ള പരിശോധനയ്ക്കും താന്‍ തയ്യാറാണെന്ന് സുധാകരന് പറഞ്ഞു.
തന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇന്ന് രാവിലെ കെ സുധാകരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കള്ളപ്പണം അക്കൌണ്ടിലെത്തിയോ എന്നായിരിക്കും അന്വേഷണമെന്നും ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും കെ സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."