ഏകസിവില്‍ കോഡ് വിഷയത്തില്‍ സമാനചിന്താഗതിക്കാരുമായി സഹകരിക്കാന്‍ തയ്യാര്‍; സിപിഎം ക്ഷണം സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്
സിപിഎം ക്ഷണം സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്
മലപ്പുറം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സമാനചിന്താഗതിക്കാരായ ആരുമായും സഹകരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി പോരാടേണ്ടി വരുമെങ്കിലും ഇത്തരം വിഷയങ്ങളില്‍ ഇടതുപക്ഷം ഉള്‍പ്പടെ സമാനചിന്താഗതിക്കാരോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം ഔദ്യോഗികമായി ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും ശേഷം പാര്‍ട്ടിയുമായി ആലോചിച്ച് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലീം ലീഗുമായി യോജിക്കുന്നതില്‍ പ്രശ്നമില്ലെന്ന് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന് പറഞ്ഞിരുന്നു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യാറുണ്ടെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."