മുതലയെ വിവാഹം കഴിച്ച് മേയര്‍; നടന്നത് നൂറ്റാണ്ടുകള്‍ പഴക്കമുളള ആചാരം
മെക്‌സിക്കോ സിറ്റി: നൂറ്റാണ്ടുകള്‍ പഴക്കമുളള ആചാരത്തിന്റെ ഭാഗമായി മുതലയെ വിവാഹം കഴിച്ച് മെക്‌സിക്കന്‍ മേയര്‍. വെള്ളിയാഴ്ച വര്‍ണ്ണാഭമായ ചടങ്ങിലായിരുന്നു മേയര്‍ മുതലയെ വിവാഹം കഴിച്ചത്. ആഘോഷപൂര്‍വ്വമായ ചടങ്ങുകള്‍ക്ക് ശേഷം മേയര്‍ മുതലയെ ചുംബിക്കുകയും ചെയ്തു. സാന്‍ പെഡ്രോ ഹുവാമെലുല മേയര്‍ വിക്ടര്‍ സോസയാണ് മുതലയെ വിവാഹം കഴിച്ചത്.ഒക്‌സാക്ക സംസ്ഥാനത്തെ ചോണ്ടല്‍, ഹുവേ തദ്ദേശീയ സമൂഹങ്ങള്‍ക്കിടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ആചാരമാണ് മുതല വിവാഹം.
കടിയേല്‍ക്കാതിരിക്കാന്‍ മുതലയുടെ വാ കെട്ടിയിട്ടിരുന്നു. ആഘോഷപൂര്‍വ്വം ആനയിച്ചാണ് മുതല വധുവിനെ വിവാഹ വേദിയിലേക്ക് എത്തിച്ചത്. മേയര്‍ മുതലയെ വിവാഹം ചെയ്താല്‍ മുനിസിപ്പാലിറ്റിയിലെ ജനങ്ങള്‍ക്ക് ഐശ്വര്യം വരുമെന്നാണ് വിശ്വാസം. മെക്‌സിക്കോയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓക്‌സാക്ക ദരദ്ര പ്രദേശമാണ്. വെളുത്ത വിവാഹവസ്ത്രവും ആഭരണങ്ങളും ധരിച്ചാണ് മുതലയെ വിവാഹ വേദിയിലേക്ക് ആനയിച്ചത്. ഏഴ് വയസ്സുള്ള മുതലെ, അമ്മയെ പ്രതിനിധീകരിക്കുന്ന ദേവതയായിട്ടാണ് കണക്കാക്കുന്നത്. ദൈവവും ജനങ്ങളുടെ നേതാവും ഒരുമിക്കുന്നതാണ് വിവാഹത്തിന്റെ വിശ്വാസം. ഇതുവഴി പ്രദേശത്തെ ജനത്തിന് ഐശ്വര്യവും സമ്പത്തും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
Content Highlights:mayor in mexico married crocodile
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."