ഏകസിവില്‍ കോഡിനെതിരേ കോണ്‍ഗ്രസും പ്രക്ഷോഭത്തിന്, പ്രക്ഷോഭം ശക്തമാക്കുമെന്ന് കെ.സുധാകരന്‍
ഏകസിവില്‍ കോഡിനെതിരേ കോണ്‍ഗ്രസും പ്രക്ഷോഭത്തിന്, തെരുവില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കെ.സുധാകരന്‍
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരേ കോണ്‍ഗ്രസും പ്രക്ഷോഭത്തിലേക്ക്. കോണ്‍ഗ്രസില്‍ ഭിന്നസ്വരത്തിനെതിരേ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കട്ടെ എന്നായിരുന്നു സുധാകരന്റെ നിലപാട്. എന്നാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്നായിരുന്നു വി.ഡി സതീശന്റെ ആവശ്യം. എന്നിലിപ്പോള്‍ തെരുവില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.
എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍, പോഷകസംഘടനാ അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ ബുധനാഴ്ചയിലെ യോഗത്തില്‍ പങ്കെടുത്തേക്കും. കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് തെരുവിലിറങ്ങിയുളള പ്രക്ഷോഭത്തിന് തീരുമാനിച്ചത്.
ഏക സിവില്‍ കോഡിനെതിരെയുളള സി.പി.എമ്മിന്റെ സെമിനാറിലേക്ക് കോണ്‍ഗ്രസിനെ മാത്രം ക്ഷണിച്ചിരുന്നില്ല. മുസ്ലിം ലീഗിനെ ക്ഷണിച്ചത് ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം ചെയ്‌തെങ്കിലും സി.പി.എമ്മിന്റേത് ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണെന്നായിരുന്നു എം.കെ മുനീര്‍ വിമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."