HOME
DETAILS

ദുബായിലെ പാം ജുമൈറയിൽ കുറഞ്ഞ വിലയിൽ ഒരു വില്ല വാങ്ങണോ?

  
backup
July 04 2023 | 04:07 AM

palm-jumeirah-villa-on-less-prize-in-auction

ദുബായിലെ പാം ജുമൈറയിൽ കുറഞ്ഞ വിലയിൽ ഒരു വില്ല വാങ്ങണോ?

ദുബായ്: ദുബായിൽ വസ്തുവകകൾ വാങ്ങാൻ നിൽക്കുന്നവർ ലേല വിപണി കൂടി ശ്രദ്ധിക്കണമെന്ന് വിദഗ്ദർ പറയുന്നു. വീട് ഉൾപ്പെടെ വാങ്ങാൻ ഉദ്ദേശിക്കുന്നവർ സാധാരണയായി വെബ്‌സൈറ്റുകളിലും പ്രോപ്പർട്ടി ഡീലർമാരെയുമാണ് സമീപിക്കാറുള്ളത്. എന്നാൽ ഇതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ മികച്ച അവസരം ഉള്ളത് ലേല വിപണിയിലാണ്.

ദുബായിലെ ഏറ്റവും ശ്രദ്ധകേന്ദ്രമായ പാം ജുമൈറയിലെ നാല് ബെഡ്‌റൂം വില്ലയ്ക്ക് ലേലത്തുക നിശ്ചയിച്ചിരുന്നത് 18 ദശലക്ഷം ദിർഹമാണ്. മാർക്കറ്റിൽ 20 ദശലക്ഷം ദിർഹം മുതൽ 25 ദശലക്ഷം ദിർഹം വരെ വിലയുള്ള വസ്തുവാണ് ലേലത്തിന് കുറഞ്ഞ വിലക്ക് ലഭിക്കുക.

എമിറേറ്റ്‌സ് ലേലത്തിൽ പൂർത്തീകരിച്ച വീടുകൾ മാത്രമല്ല വിൽപ്പനയ്‌ക്കെത്തുന്നത്. വേൾഡ് ഐലൻഡിൽ 18 ദശലക്ഷം ദിർഹത്തിന് ഒരു ‘നിർമ്മാണത്തിലിരിക്കുന്ന’ വില്ലയും വില്പനക്ക് വെച്ചിട്ടുണ്ട്. ദുബായ് ഐലൻഡിലെ 53,820 ചതുരശ്ര അടി പ്ലോട്ടിന് വേണ്ടിയാണ് ലേല സൈറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ വരുന്നത്. മുമ്പ് ദെയ്‌റ ദ്വീപുകൾ എന്നറിയപ്പെട്ടിരുന്ന ദ്വീപ് നഖീൽ മാസ്റ്റർ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി പുനർനിർമിക്കുന്നുണ്ട്. വാട്ടർഫ്രണ്ട് പ്രോപ്പർട്ടിയായ ഇവിടെ വരുന്ന വലിയ പ്രോജക്ടിന്റെ ഭാഗമായി പ്ലോട്ടുകൾ കിട്ടാനുള്ള ശ്രമത്തിലാണ് വ്യവസായികൾ ഉൾപ്പെടെയുള്ള ആളുകൾ. 23 മില്യൺ ദിർഹമാണ് പ്ലോട്ടിന്റെ അടിസ്ഥാന വില.

ദുബായിലെ കോടതികളും ബാങ്കുകളുമാണ് വസ്തുക്കൾ ലേലത്തിന് വെക്കുന്നത്. മികച്ച വില കിട്ടുന്നതിനാൽ ബാങ്കുകളും കോടതിയും കൂടുതൽ വസ്തുക്കൾ ലേലത്തിന് വെക്കുന്നുണ്ട്. ബാങ്കുകൾക്ക് വ്യക്തികളിൽ നിന്ന് കിട്ടാനുള്ള പണം കിട്ടാത്തതിനാൽ കണ്ടുകെട്ടിയ വസ്തുക്കളാണ് ലേലലത്തിന് വെക്കുന്നത്. സ്വത്ത് തർക്കത്തിൽ കോടതിയിലെത്തുകയും അത് വിൽക്കാൻ കോടതി വിധിക്കുകയും ചെയ്ത വസ്തുക്കളാണ് കോടതി ലേലത്തിന് വെക്കുന്നത്.

ദുബായിൽ കൂടുതൽ പ്രോപ്പർട്ടി ലേല ലിസ്റ്റിംഗുകൾ നടക്കുന്നുണ്ടെന്ന് ഗ്ലോബൽ ക്യാപിറ്റൽ പാർട്‌ണേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ സമീർ ലഖാനി പറഞ്ഞു. വസ്തുക്കൾ ലേലത്തിന് വരുമ്പോൾ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ് ലഭിക്കുന്നതിനാൽ നിക്ഷേപകർക്ക് പണം ലാഭിക്കാൻ ഇത് അവസരം നൽകുന്നു - അദ്ദേഹം വ്യക്തമാക്കി.

പെട്ടെന്ന് പണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമുള്ളതിനാൽ ബാങ്കുകൾ അവർക്ക് കിട്ടാനുള്ള ലോൺ തുകയ്ക്കാണ് ലേലം വെക്കുന്നത്. ബാങ്കുകൾ ഇതിൽ നിന്ന് വലിയ ലാഭം പ്രതീക്ഷിക്കുന്നില്ല. മറിച്ച് അവരുടെ പണത്തെ തിരിച്ച് ബാങ്കിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനാലാണ് ലേലത്തിന് കുറഞ്ഞ വിലക്ക് സാധനങ്ങൾ ലഭിക്കുന്നത്.

വാങ്ങുന്നവർക്ക് യാതൊരു വിധ ബാധ്യതകളുമില്ലാതെയാണ് വസ്തുക്കൾ വാങ്ങാൻ സാധിക്കുക. ബാങ്കുമായി യാതൊരുവിധ ബാധ്യതയും പുതിയ ഉടമക്ക് ഉണ്ടാവില്ല. അതേസമയം വസ്തുവിന് മെയ്ന്റനൻസ് ഉണ്ടെങ്കിൽ അത് പുതിയ ഉടമ സ്വയം ചെയ്യേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago