HOME
DETAILS
MAL
നിയമസഭാ കൈയ്യാങ്കളിക്കേസ്: വിചാരണ തുടങ്ങാനിരക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലിസ് കോടതിയില്‍
backup
July 04 2023 | 08:07 AM
നിയമസഭാ കൈയ്യാങ്കളിക്കേസ്: വിചാരണ തുടങ്ങാനിരക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലിസ് കോടതിയില്‍
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലിസ് കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കെയാണ് പൊലിസിന്റെ നീക്കം.
ക്രൈം ബ്രാഞ്ച് ഡി.വൈ.എസ.്പി സജീവ് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹരജി നല്‍കിയത്. കേസില്‍ ഒട്ടേറെ വസ്തുതകള്‍ കൂടി അന്വേഷിക്കാനുണ്ടെന്ന് ഹരജിയില്‍ പൊലീസ് പറയുന്നു.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് വീണ്ടും തുടരന്വേഷണം ആവശ്യപ്പെട്ട് പൊലിസ് കോടതിയെ സമീപിച്ചിരിക്കുന്നത്.
സിപിഐയുടെ മുന്‍ എംഎല്‍എ ആയിരുന്ന ബിജിമോള്‍ ഉള്‍പ്പടെയുള്ളവര്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂഷന് ഇത് എതിര്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."