കാര്‍ വാങ്ങുന്നവര്‍ വേഗം നോക്കിക്കോളൂ.. ജൂലൈ 17 മുതല്‍ ടാറ്റയുടെ കാറുകള്‍ക്ക് വിലകൂടും
ജൂലൈ 17 മുതല്‍ ടാറ്റയുടെ കാറുകള്‍ക്ക് വിലകൂടും
ഒരു കാര്‍ എന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് സാധാരണക്കാരന് അത് വളരെ ദുഷ്‌കരമായി മാറിയിരിക്കുകയാണ്. കാരണം എല്ലാ വാഹനകമ്പനികളും നിരവധി തവണയാണ് വില കൂട്ടുന്നത്. പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സാണ് ഏറ്റവും പുതുതായി വില വര്‍ധനവ് പ്രഖ്യാപിച്ചത്.
സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നവരെ ആകര്‍ഷിക്കുന്ന മികച്ച വാഹനങ്ങളാണ് ടാറ്റ വിപണിയിലെത്തിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ടാറ്റയ്ക്ക് വിപണിയില്‍ നല്ല സമയമാണ്. ടാറ്റ പഞ്ച്, നെക്‌സോണ്‍, ഹാരിയര്‍, സഫാരി, ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ് എന്നിവയാണ് ടാറ്റയുടെ കാറുകള്‍.
ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ (ഐസിഇ), ഇലക്ട്രിക് മോഡലുകള്‍ എന്നിവയടങ്ങുന്ന പാസഞ്ചര്‍ വെഹിക്കിള്‍ ലൈനപ്പിലെ എല്ലാ വാഹങ്ങള്‍ക്കും വില വര്‍ധിപ്പിക്കാനാണ് ടാറ്റയുടെ നീക്കം. ടാറ്റ മോട്ടോഴ്‌സ് എല്ലാ മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കും വില വര്‍ധിപ്പിക്കുമെന്നും ശരാശരി 0.6 ശതമാനം വരെ വിലവര്‍ധനവ് ഉണ്ടാകുമെന്നും കമ്പനി തന്നെ അറിയിച്ചിട്ടുണ്ട്. ജൂലൈ 17 മുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ജൂലൈ 16 വരെ ബുക്ക് ചെയ്യുന്ന വാഹനങ്ങളെയും ജൂലൈ 31 വരെ വിതരണം ചെയ്യുന്ന വാഹനങ്ങളെയും വിലവര്‍ധനയില്‍ നിന്ന് ഒഴിവാക്കുമെന്ന് ടാറ്റ മോട്ടോര്‍ട്‌സ് അറിയിച്ചു.
2023ല്‍ ഇത് മൂന്നാം തവണയാണ് ടാറ്റ വാഹന വില വര്‍ധിപ്പിക്കുന്നത്. ജനുവരിയില്‍ 1.2 ശതമാനവും ഏപ്രിലില്‍ 0.6 ശതമാനവും വില വര്‍ധിപ്പിച്ചിരുന്നു. പുകമലിനീകരണം നിരീക്ഷിക്കുന്നതിനുള്ള ഉപകരണം ഘടിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് വിവിധ വിഭാഗങ്ങളിലുള്ള വാഹനവില ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."